ഓഹോ നന്ദി പ്രസംഗം നടത്താൻ ആയിരുന്നല്ലേ ഇപ്പൊ വന്നത് .
😄 അങ്ങനെ അല്ല , ഒരുപാട് ഹെൽപ് ആയല്ലോ ഞങ്ങൾക്ക് .
പിന്നേ …. കഴിഞ്ഞോ നന്ദി പറച്ചിൽ
😆 കഴിഞ്ഞു
അപ്പോ ഇൻ്റർലോക്ക് ചെയ്ത് തന്നതിന്
അയ്യോ മറന്ന് പോയ് അതിനും കൂടി വളരെ താങ്ക്സ് .
🤦 ഹൊ എൻ്റെ പൊന്ന് ദുരന്തമേ
🙉🙊
ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ 🙆
😁
ഇന്ന് ഇവിടെ വന്നിരുന്നു അല്ലേ
ആം അമ്മ പറഞ്ഞു വിഷ്ണു എത്തിയില്ല എന്ന് .
ഞാൻ എത്തുമ്പോൾ ഒരു 5-6 ഒക്കെ ആകും .
ആഹാ അത്രയും നേരം ഒക്കെ ക്ലാസ്സ് ഉണ്ടോ .
ഇല്ല ഒരു 4-4.30 ഒക്കെ ആകുമ്പോൾ കഴിയും , പിന്നെ ഫ്രണ്ട്സ് ഒക്കെ ആയി വർത്തമാനം കറക്കം അങ്ങനെ .
ആഹാ …
എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ ഗിഫ്റ്റ് 😜
😄 എന്നെക്കൊണ്ട് തന്നെ സെലക്ട് ചെയ്യിച്ചു അല്ലേ
ഇതാണ് പറയുന്നത് ദൈവം ഉണ്ട് എന്ന് . എങ്ങനെ സാധനം ok അല്ലേ
ആം ഞാൻ അതാണ് യൂസ് ചെയ്യാൻ വേണ്ടി എടുത്തത് .
പെട്ടന്ന് എനിക്കൊരു pic അവൽ അയച്ചു. ഫോട്ടോ വരുന്നത് കണ്ടപ്പോൾ നെഞ്ചോന്ന് പിടച്ചു ഡൗൺലോഡ് ആകുന്നത് വരെ .
അത് ഞങൾ കൊടുത്ത സെറ്റിലെ ജെഗിൻ്റെ pic ആയിരുന്നു .
ജെഗും അതിന് ചുറ്റും ഉള്ള ഭാഗവും ഒന്ന് പരിശോധിച്ച് . റിഫ്ലക്ഷൻ ഒന്നും ഉണ്ടായില്ല പക്ഷേ അത് ബെഡ്റൂമിൽ ആണ് ഉള്ളത് എന്ന് മനസ്സിലായി .
ആഹാ ഇതും കെട്ടിപിടിച്ച് ആണോ കിടക്കാൻ പോകുന്നതി 🤣🤣
😄😄 പോടാ , എനിക്ക് റൂമിൽ വെള്ളം വേണം അതുകൊണ്ട് ഈ ജെഗ്ൽ വെള്ളം എടുത്തു .