അവൽ തിരിയാതെ അതും നോക്കി തന്നെ നിൽക്കുകയാണ്.
ഞാൻ അവളുടെ പുറകിൽ ചേർന്ന് നിന്നു.
ശൂ … ശൂ…
അവൽ ശബ്ദം ഉണ്ടാക്കാതെ ചിരിക്കുന്നത് അല്ലാതെ എന്നെ നോക്കുന്നില്ല.
ഓ ഇത്രയ്ക്ക് ഗമ ആണെങ്കിൽ ഞാൻ പോയേക്കാം.
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു. അടുക്കളയിൽ നിന്നും ഹാളിലേക്ക് അവിടന്ന് മെയിൻ വാതിലിൻ്റെ ഭാഗത്തുള്ള മറ ലഭിക്കുന്ന ഭിത്തിയോട് ചേർന്ന് ഒളിച്ച് നിന്നു.
എൻ്റെ അനക്കം ഒന്നും ഇല്ലാതെ കണ്ടപ്പോൾ ഞാൻ ശെരിക്കും പോയ് എന്ന് കരുതി അവൽ വാതിലിൻ്റെ അടുത്തേക്ക് ഓടി വന്നു അപ്പൊൾ ആണ് അവൾക്ക് അത് മനസ്സിലായത് വാതിൽ തുറന്നിട്ടില്ല അപ്പോ ഞാൻ പോയിട്ടില്ല എന്ന്.
അവൽ തിരിഞ്ഞ് നോക്കുമ്പോൾ അവളെയും നോക്കി നിൽകുന്ന എന്നെ ആണ് കാണുന്നത് . പെട്ടന്ന് അവളുടെ മുഖത്ത് വന്ന നാണവും ചമ്മലും അവൽ കൈ കൊണ്ട് മുഖം പൊത്തി മറച്ചു.
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അവളുടെ രണ്ട് കൈകളും പതിയെ പിടിച്ച് മാറ്റി .
അവൽ നാണത്താൽ എന്നെ ഒന്ന് പാളി നോക്കി എന്നിട്ട് കണ്ണുകളെ മറ്റേതോ കോണുകളിലേക് മാറ്റി.
അവളുടെ ചിരികൊണ്ട് കോണുകളിലേക്ക് വലിഞ്ഞ നനഞ്ഞ് തിളങ്ങുന്ന ചുണ്ടുകൾ , അവളുടെ ഇത്രയും അടുത്തുള്ള സമീഭ്യം , അവളുടെ ശരീരത്തിൻ്റെ മണം , അവളുടെ ശരീരത്തിൻ്റെ ചൂട്. ഇത്രയും അനുഭവിച്ച എനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലായിരുന്നു.
ഞാൻ എൻ്റെ മുഖം അവളുടെ മുഖത്തോട് ചേർത്ത് കൊണ്ടുവന്നു. അത് മനസ്സിലാക്കിയ അവൽ എന്നെ ഒരു നിമിഷം നോക്കി , ആ കണ്ണുകളിൽ കൗതുകവും , ആശ്ചര്യവും , നേരിടാനുള്ള ബുദ്ധിമുട്ടും എല്ലാം കാണാം. അവൽ ശില പോലെ നിന്നു. അവളുടെ മൂക്കിലെ ചുടു ശ്വാസം എൻ്റെ ചുണ്ടുകളിൽ തട്ടിയത്തും ഞാൻ അവളുടെ കവിളുകളിൽ എൻ്റെ കൈ വച്ച് ആ തേൻ ഒലിക്കുന്ന ചുണ്ടുകളിൽ എൻ്റെ ചുണ്ട് ചേർത്ത് വച്ച് പതിയെ കീഴ് ചുണ്ട് എൻ്റെ ചുണ്ടുകൾക്ക് ഇടയിലേക്ക് വലിച്ച് നുണഞ്ഞുകുടിച്ചുകൊണ്ടിരുന്നു.