ഞാൻ കുറച്ചു അപ്പുറത്ത് ദൂരെ കൈ ചൂണ്ടി കാണിച്ചു അതാട്ടോ ഇക്ക റൂം അവിടെ ഇന്ന് കഴിയാം
ഇക്ക : അച്ഛൻ എപ്പോഴാ വരുന്നേ അങ്ങോട്ട് എങ്ങാനും വരുമോ
ഞാൻ : ഏയ്യ് ഇല്ല ഞായറാഴ്ച ആണ് ആൾക്ക് ലീവ് ഉള്ളു അന്നേരം വന്നാൽ ആയി.
ഞാൻ :ഇക്ക വേഗം വാ മഴ നിൽക്കുന്ന ലക്ഷണം ഇല്ല.
ഞങ്ങൾ ഒന്നിച്ചു വേഗം
ഷെഡിന്റെ അവിടേക്കു ഓടി അവിടെ ഷീറ്റ് മേഞ്ഞ ഒരു ഒറ്റ മുറി ആയിരുന്നു ഞാൻ തുറന്നു അകത്തു ഇരുട്ടായകൊണ്ട് ഞാൻ ടോർച്ചു തെളിച്ചു കയറി തേങ്ങ ഒക്കെ കൂട്ടിയിട്ട് കിടപ്പുണ്ടായിരുന്നു.
മൊബൈൽ വെട്ടത്തിൽ നോക്കി ചുറ്റും സൈഡിലായി ഒരു കമ്പി പാരാ ഒരു തൂമ്പ കൈ കൊട്ട് കൊട്ട എന്നിങ്ങനെ സാധനങ്ങൾ വച്ചിട്ടുണ്ടായിരുന്നു.
ഞാൻ മൂലയിലൊക്കെ നോക്കി അവിടെ അച്ഛൻ പണ്ട് എടുത്തു പുറത്തേക്കിട്ട് പഴയ ഒരു തുണി കട്ടിൽ ഉണ്ട് ഇരുമ്പിന്റെ മടക്കി വച്ചിരിക്കുവാരുന്നു.
ഞാൻ അതെടുത്തു നിവർത്തി ഇട്ടു നോക്കി കുഴപ്പമില്ല തുരുമ്പ് എടുത്തിട്ടില്ല മേലെ സൈഡിൽ പഴയ ബെഡ് കെട്ടി വച്ചിട്ടണ്ടായിരുന്നു പഴയതു. ഞാൻ അതും എടുക്കാൻ ചെന്നു അന്നേരം ഇക്കയും കൂടി സഹായിച്ചു ഞാൻ എടുത്തു നിവർത്തി കുടഞ്ഞു. കട്ടിലിലേക്ക് കേറ്റി ഇട്ടു.
തേങ്ങ ഒതുക്കി ഞാൻ നീക്കി ഇട്ടു വഴി ഉണ്ടാക്കി മെല്ലെ ഡോറിനടുത്തേക്ക് പൊയ്.
ഞാൻ : ഇക്ക കഴിക്കാൻ ഉള്ളതും ആയി ഞാൻ വരാം ഇക്ക ഒന്ന് വെയിറ്റ് ചെയ്യ് തണുപ്പിന് എന്തേലും പുതപ്പ് വേണോ
ഇക്ക,: സിഗരറ്റ് വല്ലോം ഉണ്ടാവുമോടാ.
ഞാൻ,: നോക്കട്ടെ വേഗം വരാം
ഞാൻ വാതിൽ പയ്യെ ചാരി പുറത്തേക്ക് നടന്നു കോരി ചൊരിയുന്ന മഴ. ഞാൻ മെല്ലെ വീട്ടിലേക്കു കേറി ചെന്നു വാതിലിൽ മുട്ടി
വാതിൽ തുറക്കാതെ ആയപ്പോ നല്ലോണം മുട്ടി.
അകത്തു നിന്നു അമ്മ : ആരാ ആരാത്
ഞാൻ,: അമ്മേ ഞാനാ തുറക്ക്
അമ്മ വന്നു വാതിൽ തുറന്നു
അമ്മ, : നീയെന്താ ആകെ നനഞ്ഞല്ലോ എന്തെ വൈകിയേ