കൃഷ്ണപ്രിയ [Ponnus]

Posted by

.

.

.

.

.

ടീച്ചറ് വിളിച്ചു ഉപദേശിച്ചെന്റെ പിറ്റേന്ന്.. ആശാത്തി, ഏത് മ്മടെ കഥാനായിക വന്നു എന്റെ അടുത്ത് സംസാരിച്ചു…

സംഭവം ആൾക്കൊരു ചളിപ്പൊക്കെ ഉണ്ടാർന്നു പെട്ടെന്ന് വന്നു നേരെ സംസാരിക്കാനൊക്കെ.. ഒരു lunch ബ്രേക്കിനു ഞാൻ ബുക്കിലെന്തോ എഴുത്യോണ്ടിരിക്കണ സമയത്ത് ആശാത്തി വന്നു ….” ടാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.. എല്ലാരേം പോലെ വെറുതെ ഒലുപ്പിച്ചു നടക്കുന്നതാന്ന് വിചാരിച്ചാ അങ്ങനെ ഒക്കെ പറഞ്ഞെ..

ഞാൻ പറഞ്ഞു ” അത് കൊഴപ്പല്യ പ്രിയാ (അവള്ടെ പേര് )..

പെട്ടെന്നൊരു ഭാവ വ്യത്യാസത്തോടെ അവൾ ചോദിച്ചു ” പ്രിയയോ.. നീ അങ്ങനെ അല്ലാലോ ഇത്രേം നാളും എന്നെ വിളിച്ചോണ്ടിരുന്നേ….

” ഇത്രേം നാളും പോലല്ലോ ഇനി.. ” ഞാനും പറഞ്ഞു.

“ടാ അങ്ങനെ അല്ല ടാ നീ പ്രിയെന്നു വിളിക്കുമ്പോ ഒരുപാട് ഡിസ്റ്റൻസ് ഒള്ള ഒരാള് വിളിക്കും പോലെ പോലെ തോന്നാ… അല്ലെങ്കി എനിക്ക് തീരെ പരിജയം ഇല്ലാത്തൊരാള് വിളിക്കണ പോലെ.”

ഞാൻ ചോദിച്ചു ” അതല്ലേ നമ്മൾക്ക് രണ്ട് പേർക്കും നല്ലത്..? “.. തമ്മിൽ ഒന്നും അറിയാതെ മാറിപോവുന്നത്…

അതാർന്നു നല്ലത് ന്ന് മ്?

.

‘ആണോ… അങ്ങനെ ആണോ “??? കണ്ണ് കൂർപ്പിച് ഒരു മാതിരി കുഞ്ഞിപ്പിള്ളേരുടെ പോലെ ആർന്നു അവള്ടെ മുഖം അപ്പൊ.

ഭാവങ്ങളേതുമില്ലാതെ ഞാൻ പറഞ്ഞു “അങ്ങനെ ആവണതായിരിക്കും എല്ലാര്ക്കും നല്ലത് പ്രിയേ..”..

അത് കേട്ടതും ദേഷ്യം കൊണ്ട് അവള്ടെ മൂക്കിൻതുമ്പ് ചുവന്നു വന്നു “നീയീ പ്രിയേന്ന് ഒള്ള വിളി ഒന്ന് നിർത്തോ??..ന്റെ പേര് കൃഷ്ണപ്രിയാന്നാ..” ഒന്നില്ലേൽ നീ ന്റെ പേര് മുഴുവനായി വിളിക്ക്.. അല്ലെങ്കി.. “

Leave a Reply

Your email address will not be published. Required fields are marked *