കുടമുല്ല 1 [Achillies]

Posted by

രാത്രി ആയാൽ പിന്നെ എന്നെ ഓരോന്നു ചോദിച്ചു വട്ടു പിടിപ്പിക്കലാണ് അവളുടെ പ്രധാന ജോലി, ചോദിച്ചു ചോദിച്ചു എന്നെക്കുറിച്ചു ഇപ്പൊ എന്നെക്കാളും കൂടുതൽ അവൾക്കറിയാം, എന്റെ കോളേജിലെ ഗസ്റ്റ് ലെക്ച്ചററിന്റെ പിറകെ നടന്നു തേഞ്ഞ കാര്യം വരെ കിള്ളി കിള്ളി അവൾ ചോദിച്ചറിഞ്ഞിട്ടുണ്ട്,… അവളെ ദേഷ്യം പിടിപ്പിച്ചു, കിട്ടുന്ന നുള്ളിന്റെയും മാന്തിന്റെയും പാടാണ് ഇപ്പൊ എന്റെ മേല് മുഴുവൻ, അമ്മയെ അടുക്കളയിൽ സഹായിക്കാനും എല്ലാം പെണ്ണ് കൂടും, ഓടി നടന്നു എല്ലാം ചെയ്തു കൂട്ടുന്ന അവളെ കാണുമ്പോൾ എന്തോ വല്ലാത്ത ഇഷ്ടമാണ് തോന്നാറ്, ഒരു പകലിന്റെ മുഴുവൻ ഇഷ്ടവും നിറച്ചു അവളെ നോക്കിനിന്നു രാത്രിയിൽ അവൾ വിനീതിനെ വിളിക്കുമ്പോൾ മുറിയിൽ നിന്നു പുറത്തിറങ്ങി ഇരിക്കുമ്പോൾ നെഞ്ചിനു വല്ലാത്ത നോവാണ്.

“മാണിക്യ മലരായ പൂവി….. മഗധിയാം കതീജ ബീബി….”

കുളികഴിഞ്ഞു ഇറങ്ങുമ്പോഴാണ് നല്ല പരിചയം ഉള്ള സ്വരത്തിൽ ആഹ് പാട്ടു കേട്ടത്…. നോക്കുമ്പോൾ ശരണ്യ ആണ്… അവളുടെ ഫോണിൽ നിന്നുമാണ് ആഹ് മനോഹര ഗാനം കേൾക്കുന്നത്. അവൾ ചിരിയോടെ ഇരുന്നു കാണുന്നുണ്ട്.

ഇവൾക്കിത് അറിയാൻ പാടില്ലേ… ഞാൻ അട്ട കൺഫ്യൂഷൻ ഇൽ ആയി പറയണോ വേണ്ടയോ… പണ്ടാരം പിടിക്കാൻ പക്ഷെ ആലോചിച്ചു അധികം നേരം വേണ്ടി വന്നില്ല അപ്പോഴേക്കും കുഞ്ഞൂട്ടൻ പണി തുടങ്ങി .

“പോടീ….പൂരി…….”

ഫോണിൽ നിന്ന് ഉയർന്ന കുഞ്ഞൂട്ടൻ സാറിന്റെ തെറി കേട്ടതും ശരണ്യ ഞെട്ടിപ്പിടിച്ചു എന്നെ നോക്കി ഫോണിൽ ഞെക്കി ഞെക്കി എങ്ങനെയെങ്കിലും നിർത്താൻ നോക്കുന്ന അവളെ കണ്ടു എനിക്ക് ചിരിയാണ് വന്നത്… പക്ഷെ പാടി തീരാതെ കുഞ്ഞൂട്ടൻ നിർത്തിയില്ല എന്ന് മാത്രം…. ഒടുവിൽ എങ്ങനെയോ നിർത്തി എന്നെ നോക്കി ചമ്മിയ ചിരിയും ചിരിച്ചു നിന്ന ശരണ്യ തലയും കുനിച്ചു പിടിച്ചു എന്റെ മുന്നിൽ നിന്ന് ഒറ്റ ഓട്ടം ഓടി പുറത്തേക്ക്….

**********************************

“ഡി….ചാരു…..”

രാത്രി ഉറങ്ങാൻ കിടക്കുവായിരുന്നു, കിടപ്പ് പഴയപോലെ തന്നെ ഞാൻ താഴെ പായയിലും അവൾ കട്ടിലിലും, വൈകിട്ട് കുഞ്ഞൂട്ടന്റെ തെറി കഴിഞ്ഞു പിന്നെ ആള് എനിക്ക് പിടി തരാതെ ഒളിച്ചു നടപ്പായിരുന്നു, ഞാൻ വരുന്നതിനു മുന്നേ തന്നെ ബെഡിൽ കയറി തലയും പുതച്ചു കിടപ്പാണ് അവള്, ആഹ് കിടപ്പ് കണ്ടാൽ അറിയാം കള്ള ഉറക്കം ആണെന്ന്, സാധാരണ ഞാനും വന്നു എന്നോട് കുറെ നേരം വർത്താനം പറഞ്ഞു അവസാനം എന്തേലും മണ്ടത്തരം ഇട്ടു തന്നു, ഞാൻ കളിയാക്കി എന്റെ മുതുകിലെ തൊലിയും കിള്ളിപ്പറിച്ചു ആഹ് ആശ്വാസത്തിലാണ്‌ പെണ്ണ് കിടന്നു ഉറങ്ങുന്നത്,… ഇതിപ്പോൾ കിടന്ന പാടെ എന്റെ വിളി പോലും കേൾക്കാതെ അവള് കിടക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി പെണ്ണ് കള്ള ഉറക്കത്തിൽ ആണെന്ന്. ഇന്നത്തെ കുഞ്ഞൂട്ടന്റെ വിഷയത്തിൽ ഞാൻ കയറി ചൊറിയും എന്നു അവൾക്ക് നന്നായിട്ട് അറിയാം,

Leave a Reply

Your email address will not be published. Required fields are marked *