കുടമുല്ല 1 [Achillies]

Posted by

അവൾ വച്ച ഡീലിന് കൈ കൊടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല…ഒന്നാമതെ പെണ്ണ് ഒറ്റ ബുദ്ധിയാ പിന്നെ കുറച്ചു വട്ടും…

ഞാൻ കൈ കൊടുത്തതോടെ സാധനം കട്ടിലിലേക്ക് കയറി പോയി, കുറച്ചു നേരം അനക്കം ഒന്നും കേട്ടില്ല… ഉറങ്ങാനുള്ള പരിപാടി ആണെന്ന് തോന്നിയത് കൊണ്ടു പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…

“Kk യിൽ ആരാ…ഫേവ് ഓതർ….”

മുകളിൽ നിന്ന് ചിരിയോടെ ഉള്ള ചോദ്യം.. ഈ കാന്താരി അപ്പൊ kk യിലെ വായനക്കാരി ആണോ…അടിപൊളി…

“ചാരു, അപ്പോ നീയും kk യിലെ കഥയൊക്കെ വായിക്കുവോ…”

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു,

“അതെന്താ വായിക്കാതിരിക്കാൻ എനിക്ക് മലയാളം അറിഞ്ഞൂടെ…”

മുകളിൽ നിന്ന് വഴക്കാളിയുടെ മറുചോദ്യം.

“ഏയ്…ഞാൻ ചുമ്മാ ഒരു എക്സയ്റ്മെന്റ് കൊണ്ടു ചോദിച്ചതാ…”

“ഉം….പറ ഏട്ടന്റെ ഫേവ് ഓതർ ആരാ…”

വീണ്ടും ചോദ്യം…

“അങ്ങനെ ഒരാളായിട്ട് ഇല്ല…അത്യാവശ്യം കുറച്ചു പേരുണ്ട്… നിനക്കോ…”

“എനിക്കും അങ്ങനെ പ്രത്യേകിച്ചു ഒരാളില്ല, പിന്നെ ലൗ സ്റ്റോറിസ് ആണ് കൂടുതൽ ഇഷ്ടം, അപ്പൊ ആഹ് ടൈപ്പ് എഴുതുന്ന ഓതേർസിനോട് ഒരു ചായ്‌വ്‌ ഉണ്ട്….ഹി ഹി ഹി…”

കുണുങ്ങിയുള്ള അവളുടെ ചിരി കേൾക്കാൻ നല്ല രസം. പിന്നെ ഓരോന്നു പറഞ്ഞു പറഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി,…

മാസങ്ങളിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുവാണ്, അവൾ കോച്ചിങ്ങിന് പോവുമെങ്കിലും, അമ്മയോടൊപ്പം അത്യവശ്യം ജോലി ഒക്കെ തീർക്കുമായിരുന്നു,…പക്ഷെ എന്നോടുള്ള ദേഷ്യം പലപ്പോഴും അമ്മയും അച്ഛനും കാണിക്കുന്നത് വീട്ടിൽ എന്നെക്കാൾ കൂടുതൽ കാണാൻ കിട്ടുന്ന അവളോടായിരുന്നു, വല്ലപ്പോഴും ഒക്കെ അതിനു എനിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, എങ്കിലും പലപ്പോഴും എന്നെ അറിയിക്കാതെ ഒളിച്ചു വെക്കാൻ ആയിരുന്നു അവളും ശ്രമിച്ചിരുന്നത്, കാണുമ്പോഴെല്ലാം അവളെ ചേർത്ത് പിടിച്ചു ഞാൻ കൂടുതൽ അവരുടെ വഴക്കിൽ നിന്നും ഒക്കെ രക്ഷിക്കും, അപ്പോഴെല്ലാം പല തവണ ഇവൾ അവരുടെ പുന്നാര മോൻ്റെ പെണ്ണാണ് എന്ന് പറയാൻ എനിക്ക് തോന്നിയിട്ടുണ്ട്,

ഉള്ള സത്യം പറഞ്ഞാൽ നിനക്ക് ഇവിടെ ഒരു രാജകുമാരിയെ പോലെ കഴിയമായിരുന്നല്ലോ പെണ്ണേ എന്ന് ഞാൻ ചോദിക്കുമ്പോൾ ഈറനണിഞ്ഞ കണ്ണും വെച്ചൊണ്ടവൾ ചിരിക്കും,

ഇതിൽ നിന്നെല്ലാം ഒരു ബ്രേക്ക് ആയിട്ടാണ് ഞാൻ അവളെ ശനിയും ഞായറുമൊക്കെ പുറത്തേക്ക് കൊണ്ടുപോവുന്നതും, തല്ലു പിടിക്കുന്നതുമെല്ലാം,… പക്ഷെ ഈയിടെയായി അവൾ വല്ലാതെ ഡൗണ് ആയ പോലെ എനിക്ക് തോന്നി, അധികം ചിരി ഇല്ല, കുറുമ്പ് കാട്ടലും എന്നോട് തല്ലു പിടിക്കലും ഒന്നുമില്ല, ഞാൻ എന്തേലും പറഞ്ഞു ചെന്നാലും വെറുതെ ഒരു ചിരി ചിരിച്ചു അവൾ വിടും, ആദ്യം ഞാൻ കണ്ടിരുന്ന എനിക്ക് അറിയാവുന്ന ചാരു ആകെ മാറിയ പോലെ…

Leave a Reply

Your email address will not be published. Required fields are marked *