കള്ളച്ചിരിയോടെ പറഞ്ഞ അമ്മു എന്നെ വലിച്ചു അടുത്തേക്ക് നിർത്തി.
“ഉം…ഇനി കണ്ണടക്ക്…”
“ഹോ ഒരു ഉമ്മയ്ക്ക് എന്തൊക്കെ കണ്ടിഷൻസ് ആണ് ദൈവമേ…”
മുകളിലേക്ക് നോക്കി ഞാൻ ഒന്ന് കണ്ണടച്ചു.
“ദേ കൈ എടുക്കരുതട്ടോ…”
“ഇല്ലെന്റെ അമ്മൂസെ…”
കണ്ണടച്ചു കുറച്ചു നിന്നു കഴിഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ഒരു തണുപ്പ് തട്ടി, പയ്യെ എന്റെ മേൽചുണ്ടവൾ അവളുടെ ചുണ്ടിനിടയിലാക്കി,…പതിയെ എന്റെ രണ്ടു ചുണ്ടും അവൾ മാറി മാറി നുണയാൻ തുടങ്ങി. ഒപ്പം പെണ്ണിന്റെ കൈ എന്റെ തലയിൽ ആകെ ഒഴുകാൻ തുടങ്ങി. പിടിച്ചു നിൽക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ കയ്യെടുത്തു അവളുടെ ഇടുപ്പിൽ പിടിച്ചതും, അമ്മു ചുണ്ടു വലിച്ചു എന്നെ തള്ളി നിലത്തിറങ്ങി…
“ആഹ് മതി…ഇനി മോൻ പോയി റെഡി ആയിക്കോട്ടോ…”
കള്ളച്ചിരിയും ചിരിച്ചു കലത്തിൽ വെള്ളം വെക്കാൻ നീങ്ങുന്ന അമ്മുവിനെയും നോക്കി പെണ്ണിന്റെ തേൻ രുചി രാവിലെ തന്ന ഊർജവുമായി ഞാൻ പിറകിലേക്ക് നടന്നു.
—-–————————————
പെണ്ണിന്റെ ബാങ്കിലെ കഥകളിൽ നിന്നു ഇപ്പൊ അവിടെ ഉള്ള സകലരേം എനിക്കും അറിയാം… അങ്ങനെ ബാങ്കിലെ അമ്മൂസിന്റെ ചങ്കായ മായയുടെ കല്യാണത്തിന് പോണം എന്നു പറഞ്ഞു ആഴ്ചകൾക്ക് മുന്നേ പെണ്ണ് സ്വയ്ര്യം തരുന്നുണ്ടായില്ല, അതുകൊണ്ടു പോകാം എന്ന് വെച്ചു ഞാനും ഇരുന്നു. അതിനുള്ള അമ്മൂസിന്റെ സാരിയും എനിക്കുള്ള മുണ്ടും ഷർട്ടും ഒക്കെ എന്നേ വാങ്ങിച്ചു വെച്ചതാ… ദൂരെ കെട്ടിക്കാൻ പോകാൻ ബാങ്കിലെ എല്ലാരും കൂടെ കാറെടുത്താണ്, പോവുന്നത്…
രാവിലെ അമ്മുവിനെ സാരിയുടുപ്പിക്കാൻ കേറുമ്പോഴേ സുന്ദരിക്കുട്ടി ആയ പെണ്ണിനെ തൊട്ടും പിടിച്ചും ഉമ്മ വെച്ചും കളിച്ചപ്പോൾ എന്റെ ചന്തിയിൽ നുള്ളി തൊലിയെടുത്തിട്ടാണ് അവൾ റെഡി ആവാൻ ഓടിച്ചു വിട്ടത്… കല്യാണത്തിന് ചെല്ലുമ്പോൾ ചുവന്ന സാരിയിൽ വെട്ടി തിളങ്ങി അമ്മുവും അവൾക്ക് മാച്ചായ ചുവന്ന ഷർട്ടും കസവുമുണ്ടും ഉടുത്തു പുതുമോടിയിലെ വധു വരന്മാരെ പോലെ നടക്കുന്ന ഞങ്ങളെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു,… അമ്മു ആണേൽ എന്നെ കൈവിടാതെ ചുറ്റിപ്പിടിച്ചു നടക്കുവായിരുന്നു,.. അല്ലെങ്കിലും അവൾക്കും എനിക്കും ഇതുപോലെ ഉള്ള പരിപാടിയിൽ പോയി ഒന്നു ചെത്താനോ മറ്റും അവസരം കിട്ടിയിരുന്നില്ലല്ലോ… ആഹ് കുറവെന്തായാലും തീർന്നു, പക്ഷെ എന്നെ ഉരുമ്മി പൊടി വിയർപ്പും മുടിയിൽ ചൂടിയ മുല്ലപ്പൂ മണവും ഒക്കെയായി സാരിയിൽ നിറഞ്ഞു നിന്നിരുന്ന അമ്മുവിന്റെ അഭൗമ സൗന്ദര്യത്തിൽ മതിമറന്നു പോയത് ഞാൻ ആയിരുന്നു… പെണ്ണിനെ ഒന്നു ഉമ്മ വെക്കാനെങ്കിലും പറ്റിയിരുന്നേൽ എന്നു കൊതിച്ചു പോയി…