“ദേ ഏട്ടാ ഇതു നോക്കിയേ….”
ഫോൺ എനിക്ക് നേരെ നീട്ടിപ്പിടിച്ചു, അവൾ പറഞ്ഞു,.. ഏതോ വെബ്‌സീരിസ് ആണെന്ന് തോന്നുന്നു. അവളുടെ കയ്യിൽ നിന്ന് എനിക്ക് കാണാൻ ഫോൺ എടുത്തു പിടിച്ചപ്പോൾ എത്തികുത്തി പെണ്ണ് എന്റെ മേലെ ആയി.
നോക്കുമ്പോൾ വെബ്‌സീരിസ് ആണ്… ഏതോ ക്ലാസ്റൂം സീൻ… അടുത്ത ഷോട്ടിൽ ടിക് ടോക് ലെ കിരീടം വെക്കാത്ത ഫുണ്ടയെ കണ്ടതോടെ എന്റെ താല്പര്യം പോയി.
“എന്തിനാടി കുരുപ്പേ ഈ ആടലോടക മൈരൊക്കെ എന്നെ കാണിക്കുന്നെ…”
“യ്യോ….”
പറഞ്ഞു തീർന്നതും എന്റെ കയ്യിലെ തൊലി പിച്ചിപ്പറിച്ചു ഊള…
“എന്തൊക്കെ വാക്കാ വായീന്നു വരുന്നേ….ആദ്യം അതു കണ്ടു നോക്ക്…എന്നിട്ട് വല്ലോം പറ…”
എന്നെ നോക്കി കണ്ണുരുട്ടി കുറുമ്പി മുഖം കറുപ്പിച്ചു. അതോടെ റീ അടിച്ചു വീണ്ടും കണ്ടു തുടങ്ങി, കുറച്ചു പോയപ്പോൾ തന്നെ ഭയങ്കര സംശയം അവളുടെ മുഖത്തു നോക്കിയപ്പോൾ പുരികം പൊക്കി, നിക്കുന്നു.
വേറൊന്നുമല്ല, kk യിലെ മെക്കിന്റെ സീതകല്യാണം ദേ വെബ്‌സീരിസ് ആദ്യ പാർട് അങ്ങനെ തന്നെ.
“ഇനി ഇവനാണോ മെക്ക്….”
സ്വാഭാവികമായി ഉണ്ടായ സംശയം കൊണ്ടു ഞാൻ കമെന്റ്‌സ് നോക്കി,…ദേ മെക്ക് കുടുംബം അടക്കം തെറി വിളിച്ചു താഴെ ഇരിപ്പുണ്ട്…
“എന്തു നാണമില്ലാത്തവരാണല്ലേ ഏട്ടാ…ഒരുളുപ്പും ഇല്ലാതെ വല്ലോന്റേം കഥ എടുത്തു വെബ് സീരീസ് ആക്കിയെക്കുന്നു…”
“ആന്നെ… ആതും ഫുൾ അവരാതം….ഞാൻ രണ്ടു പറയട്ടെ ഇല്ലേൽ എനിക്ക് സമാധാനം കിട്ടത്തില്ല…”
“ആം ഞാനും പറഞ്ഞിട്ടുണ്ട്… ദേ…”
അമ്മു ഫോണിൽ സ്ക്രോൾ ചെയ്തു അവളെഴുതിയ കമെന്റ് എന്നെ കാട്ടി…
“ഇതെന്തോന്നു കളക്ടർക്ക് എഴുതിയ നിവേദനോ…???”
അവളുടെ മാന്യമായ കമെന്റിനെ ഫുൾ പുച്ഛിച്ചു തള്ളി,ഞാൻ പറഞ്ഞത് പെണ്ണിന് പിടിച്ചില്ല.
“മക്കള് ഒരഞ്ചു മിനിറ്റു ഏട്ടന് താ ഇവനെപ്പോലുള്ള നാറികൾക്ക് എങ്ങനെ മറുപടി കൊടുക്കണം എന്നു ചേട്ടൻ കാണിച്ചു തരാം…”
അഞ്ചു മിനിറ്റു കൊണ്ടു എന്റെ ഉറങ്ങിക്കിടന്ന തെറി സാഹിത്യം ഞാൻ പുറത്തെടുത്തു, കുകുചയിലെ പിതാമഹന്മാരെ മനസ്സിൽ ധ്യാനിച്ചു കാബേജ് രാഗത്തിൽ ഒരലക്ക് അലക്കി.
“അയ്യേ ഇതെന്തുവാ ഏട്ടാ…ഹോ…എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടിയെക്കുന്നെ….”