“അച്ഛനെ മുറ്റത്ത് തന്നെ നിർത്താതെ വീട്ടിലേക്ക് വിളിക്കമ്മൂ…”
അച്ഛനും മോളും കൂടെ കെട്ടിപ്പിടിച്ചു കരഞ്ഞുമെഴുകുന്നത് കണ്ട ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…
അതോടെ കണ്ണും തിരുമ്മി തുടച്ചു ഏങ്ങി വലിച്ചു അച്ഛന്റെ കയ്യിൽ ചുറ്റിവലിച്ചു അമ്മു അച്ഛനെയും കൊണ്ടകത്തേക്ക് വന്നു…
“അമ്മെനേം ശ്രീകുട്ടിയേം മുത്തശ്ശിയെം ന്താ കൊണ്ടൊരാഞ്ഞെ….”
സോഫയിൽ അച്ഛന്റെ ഇള്ളക്കുഞ്ഞായി ഇരിക്കുന്ന അമ്മു കൊഞ്ചി ചോദിച്ചു…
“ആദ്യം എനിക്ക് എന്റെ അമ്മൂനോടും മോനോടും തെറ്റു പറഞ്ഞു ക്ഷെമ ചോദിക്കണോന്നു കരുതി അതാ ഞാൻ ഒറ്റയ്ക്ക് വന്നത്…”
അങ്ങേരു ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു..
“അച്ഛൻ എന്തിനാ ക്ഷെമ ചോദിക്കണേ….ഞങ്ങൾ അല്ലെ തെറ്റു ചെയ്തേ…”
“സ്നേഹിച്ചു പോയതാ നിങ്ങള്…ഞാൻ മനസിലാക്കണമായിരുന്നു… എന്റെ അമ്മൂന് തോന്നിയ ഒരിഷ്ടം പോലും തുറന്നു പറയാൻ എന്റടുക്കേ ധൈര്യം ഇല്ലാതിരുന്നുണ്ടല്ലേ ഇങ്ങനെയൊക്കെ നടന്നത്…. എന്റെ മോൾക്ക് അതു പറയാനുള്ള സ്വാതന്ത്ര്യം പോലും ഞാൻ കൊടുത്തിരുന്നില്ല എന്നു ചിന്തിച്ചു മനസ്സിലാക്കാൻ ഇത്ര നാളെടുത്തു….അന്ന് ജീവനേക്കാളും മോളേക്കാളും വലുത് പാർട്ടി ആയിരുന്നു… മോൻ ഒരു ആർ ഡി പി കാരൻ കൂടി ആണെന്നറിഞ്ഞതോടെ പക ആയിരുന്നു ഉള്ളിൽ….”
“ഹ ഹ ഹ….”
അങ്ങേരു പറഞ്ഞു തീർത്തതും അമ്മു ആർത്തു ചിരിക്കാൻ തുടങ്ങി… ഇവൾക്കിതു എന്തു പറ്റി എന്ന നിലയിലാണ് പുള്ളി എന്നെയും അവളെയും നോക്കിയത്…
“ഏട്ടാ….ആർ ഡി പി യുടെ ഫുൾ ഫോം എന്താ..”
എന്നെ നോക്കി തലയറഞ്ഞു ചിരിക്കുന്നതിനിടയിൽ കുരുപ്പ് ചോദിച്ചതും ഞാൻ ഇളിഞ്ഞ ഒരു ചിരി പാസ്സാക്കി… അതു കണ്ടു വീണ്ടും ചിരിച്ച അമ്മു അന്ന് നടന്നതൊക്കെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു ഒറ്റ വ്യത്യാസം എന്റെ അനിയനെ പെണ്ണ് സ്ക്രീനിൽ നിന്നെ മാറ്റി…അമ്മു പറഞ്ഞ കഥയിൽ കാമുകനും ഒളിച്ചോടിച്ചതും ഇടി കൊണ്ടതും ബോധം പോയതും എല്ലാം ഞാൻ തന്നെ….
പറഞ്ഞു തീർന്നതും അച്ഛനും മുട്ടൻ ചിരി ആയിരുന്നു…
“അപ്പൊ ശങ്കരേട്ടന്റെ വായിൽ മുള്ളിയത് മോനല്ലല്ലേ…”
അങ്ങേരു ചോദിച്ചതും ഞാൻ ക്ലാസ്സിൽ തുണിയില്ലാതെ നിന്ന പോലെ ആയിപ്പോയി…
“ഹമ്മ്മം… ആഹ് ഒരു സംഭവത്തോടെ ശങ്കരേട്ടനെ വീട്ടിലെ പീക്കിരി പിള്ളേർക്ക് പോലും പേടിയില്ലാണ്ടായി…..അതിന്റെ ദേഷ്യം മോനോടും ഉണ്ട്…”