ഷെറിന് വിയര്‍ത്തുപോയി. പക്ഷെ വേഗം തന്നെ അവള്‍ മറുപടി നല്‍കി.
“ഒരു കൂട്ടുകാരിയുടെ ഒപ്പം പഠിക്കാന്‍ പോയി..”
“നീയവളെ വിടരുതായിരുന്നു”
ഷെറിന്‍ നിശബ്ദം തലകുനിച്ചു.
“പൊക്കോ”
ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തോടെ അവള്‍ വേഗം പടികള്‍ കയറി മുകളിലെത്തി.
ദൈവമേ ഡാഡി അവളുടെ പോക്കിനെ സംശയിക്കുന്നുണ്ടോ? ഉള്ളസത്യം അദ്ദേഹത്തോട് പറഞ്ഞാലോ? ഒളിക്കുന്നത് വീണ്ടും മറ്റൊരു തെറ്റല്ലേ? പക്ഷെ പറഞ്ഞാല്‍ ജൂബിക്ക് തന്റെമേല്‍ ഉള്ള എല്ലാ വിശ്വാസവും ഇല്ലാതാകും. ഷെറിന്‍ എന്ത് ചെയ്യണമെന്നറിയാതെ ചിന്തയിലാണ്ടു. ജൂബിയെ ഒറ്റുകൊടുക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. പക്ഷെ കുര്യന്റെ സംസാരം അവളെ അതിയായി അലട്ടി. സ്വസ്ഥത ലഭിക്കാതെ അവള്‍ മുറിയില്‍ ഉലാത്തി. കുര്യനോട് അത് പറയണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ ഉലച്ചത്. എങ്ങനെയൊക്കെ ചിന്തിച്ചിട്ടും അവള്‍ക്ക് ഒരു തീരുമാനത്തില്‍ എത്താനായില്ല.
സമയം എട്ടുമണി ആയതിന്റെ ബഹളം അവള്‍ താഴെയുള്ള ക്ലോക്കില്‍ നിന്നും കേട്ടു. ഒമ്പതുമണിക്കാണ് ഡാഡിയുടെ ഡിന്നര്‍. താമസിച്ചു വരുന്ന ദിവസങ്ങളില്‍ മാത്രം അതിലും വൈകും.
മൊബൈല്‍ ശബ്ദിക്കുന്നത് കണ്ട് അവള്‍ എടുത്തുനോക്കി. ജൂബിയായിരുന്നു.
“എന്താടീ” ഷെറിന്‍ ചോദിച്ചു.
“ഡാഡി വന്നോ”
“എപ്പഴേ”
“എന്നെ തിരക്കിയോ”
“ഉം”
“എന്ത് പറഞ്ഞു ചേച്ചി”
“നീ പറഞ്ഞത് തന്നെ”
“ങേ, മുജീബിനെ കാണനെന്നോ”
ഷെറിന് ചിരിവന്നു. ഒപ്പം സിരകളിലൂടെ ഒരുതരം ലഹരി പടര്‍ന്നു ദേഹമാകെ വ്യാപിക്കുന്നതും അവളറിഞ്ഞു.
“പോടീ പൊട്ടീ”
ജൂബിയുടെ ആശ്വസനിശ്വാസം അവള്‍ കേട്ടു.
“പക്ഷെ ചേച്ചി, ഇന്ന് പഠനം മാത്രമേ നടക്കൂ” നിരാശയോടെ അവള്‍ പറഞ്ഞു.
“എന്താടീ?”