അവരുടെ ചുണ്ടുകള്‍ക്കിടയില്‍ വെറും നിമിഷങ്ങളുടെ അകലം മാത്രം … അവന്റെ ചുണ്ടുകള്‍ അവളുടെ മധുരതിനായി ദാഹിച്ചു… പൊടുന്നനെ തൊട്ടടുത്തുകൂടി പോയ ഒരു വാഹനത്തിന്റെ കനതോടെയുള്ള ഹോണ്‍ ശബ്ദം അവരിരുവരെയും ഞെട്ടിച്ചു… പെട്ടന് തന്നെ രണ്ടു പേരും നേരെ ഇരുന്നു… രണ്ടു പേരുടെയും ശ്വാശം വളരെ വേഗതില്ലയിരുന്നു… രമ്യക്ക് വിറക്കുനപോലെ തോന്നി… അവള്‍ അവളുടെ തൂവല കൊണ്ട് മുഖം തുടച്ചു… ശ്യാമിന് വല്ലാത്തൊരു അനുഭൂതിയെകിയ നിമിഷമായിരുന്നു അത്… തനികെന്തു പറ്റി,… നേരത്തെ കണ്ട കാമാകെളിയുടെ എഫ്ഫക്റ്റ് ആണോ അതോ ര്മ്യയോടുള്ള പ്രണയമോ… അറിയില്ല.. രമ്യയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… പെട്ടന്നുള്ള ശ്യാമിന്റെ ആ മാറ്റം അവള്‍ ശ്രേധിക്കതിരുനില്ല.. അവനെന്നോട് ശരിക്കും പ്രേമമായോ ഇനി.. അവളുടെ ചിന്തകള്‍ കാട് കയറി… കുറച്ചു നേരം അവര്‍ക്കിടയില്‍ നിശബ്ധത നിഴലിച്ചു നിന്നു…
“ഹാ എനിട്ട് നീ ബാക്കി പറ നിന്റെ നാടിനെ കുറിച്ച്…”
ശ്യാമിന്റെ വാക്കുകള്‍ രമ്യയെ സ്വനലോകതുന്നു ഇറക്കി
“എന്റെ നാടിനെ കുറിച്ച് പറയ്യാന്‍ ഒരുപാടുണ്ട്… നീ അങ്ങ്ട്ടെക്കല്ലേ വരുന്നേ ഇപ്പോള്‍കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ” അവള്‍ പതിയെ ചിരിച്ചു..
“എന്നാലും നീ പറ നമ്മള്‍ അങ്ങോട്ട് തന്നെ ആണു പോകുനത് എന്നാലും ഒരു ഐഡിയ.. അത്രമാത്രം .. ഞാന്‍ അവിടെ വന്നു ഇനി നിങ്ങളുടെ ആചാരങ്ങള്‍ ഒന്നും തെറ്റിച്ചുനു പറയരുതല്ലോ..
“അതൊക്കെ ഞാന്‍ നിനക്ക് പറഞ്ഞു തരാം പിന്നെ ഞാന്‍ കൂടെ ഉള്ളപ്പോള്‍ നിന്നെ ഒരു ആചാരവും തെറ്റിക്കാന്‍ ഞാന്‍ സമ്മതിക്കില്ല”
അവളുടെ വിശ്വസപൂര്‍വമുള്ള നോട്ടം ശ്യാമിന് നന്നേ ബോധിച്ചു…
“ഞങ്ങളുടെ നാട്ടില്‍ വലിയ ഒരു പുഴയുണ്ട് കാടുണ്ട്… കാറ്റില്‍ ഒരുപാട് മൃഗങ്ങള്‍ ഉണ്ട് പക്ഷെ അവയൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല.. അവര്‍ക്കെല്ലാം അറിയാം ഞങ്ങള്‍ കുരുതിമാല്‍ക്കാരെ… പിന്നെ ഞങ്ങളുടെ കുരുതി മല്ക്കാവിനെ കാത്തു രെക്ഷിക്കുന പരദേവയുണ്ട്… അങ്ങനെ അങ്ങനെ…