“നിന്നോട് ഞാനും മുടി വെട്ടാൻ പറയാറുണ്ടല്ലോ… എന്നിട്ടും അമ്മക്ക് വേണ്ടിട്ടാണ് ഈ കടുംകൈ അല്ലെ… ”
രാഹുൽ തെറ്റുദ്ധരിക്കപ്പെട്ട പോലെ അല്ല എന്ന് പറയാൻ തുടങ്ങി…
“നീ ചെല്ല്… പോയി നിന്റെ ഈ തല അമ്മക്ക് കാണിച്ചു കൊടുക്ക്… ” അഛൻ പറഞ്ഞു….
രാഹുൽ അകത്തേക്ക് കയറിപ്പോയപ്പോൾ അയാൾ അവന്റെ വണ്ടിയുടെ മുകളിൽ തലോടിക്കോണ്ട് അതിൽ കയറി ഇരുന്നു… ഒരു രാജാവിനെപോലെ…
രാഹുൽ അകത്ത് കയറി… സാധാരണ വീട്ടിൽ കയറി ചെല്ലുമ്പോഴേല്ലാം “അമ്മേ….” എന്ന് വിളിച്ച് അലറുകയാണ് പതിവ്…
അങ്ങനെ അലറി വിളിച്ച് അമ്മയെ കണ്ടിട്ട് ഒന്നും പറയാനോ ചെയ്യാനോ ഉണ്ടായിട്ടല്ല… എങ്കിലും അമ്മയെ ഒന്ന് കണ്ടുകഴിഞ്ഞാൽ അവന് ഒരു സമാധാനം ലഭിക്കുമായിരുന്നു…
ഇത്തവണ അവൻ ആ പതിവും തെറ്റിച്ചു… അവൻ ഹാളിൽ ഉള്ള സോഫയിൽ ഇരുന്നു…
അപ്പോഴേക്കും സാരി മാറിയിട്ട് ഒരു നെറ്റിയിൽ അമ്മ പുറത്തേക്ക് വന്നു…
രാഹുൽ ഒന്നും മിണ്ടാതെ അമ്മയെ നോക്കി ചിരിച്ചു…
അമ്മയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി അവന് കൺകുളിർക്കെ കാണാണമായിരുന്നു…
അവനെ കണ്ടതും അമ്മ അതിശയത്തോടെ വായ പൊത്തി…
ആ മുഖത്ത് വിരിഞ്ഞ സന്തോഷം കണ്ട് അവൻ തല താഴ്ത്തി നിന്നു…
‘അമ്മ ഓടി വന്ന് അവനെ വാരിപ്പുണർന്നു…
അവന്റെ മുടിയിൽ തലോടി…
“ഇപ്പൊ ഒരു കോലം വച്ചിട്ടുണ്ട്….”
അവൻ തല ഉയർത്തി അമ്മയെ നോക്കി…
“ഇപ്പൊ എങ്ങനെ ഉണ്ട് കാണാൻ…”
അവൻ ആകാംക്ഷയോടെ തിരക്കി
“കൊള്ളാം… പക്ഷെ ഇത്തിരികൂടി താഴ്ത്തി വെട്ടായിരുന്നു…” അവന് ചിരി വന്നു…
” അമ്മക്ക് വട്ടാ… ” അവൻ റൂമിലേക്ക് നടന്നു…
“ഇനി നേരെ ആ റൂമിൽ ചെന്ന് കിടക്കല്ലേടാ… പോയി കുളിക്ക്… ഞാൻ ചായ ഇട്ട് തരാം…”
അവൻ തിരിഞ്ഞു നോക്കാതെ നടന്നു… തിരിഞ്ഞാൽ ചിലപ്പോൾ അവർ തന്റെ കണ്ണീർ കണ്ടേക്കാം എന്നവൻ ഭയന്നിരുന്നു…
അമ്മ അടുക്കളയിലേക്ക് പോയി ചായ ഇടാൻ തുടങ്ങി…
“ചെറുക്കന്റെ കോലം ഒക്കെ മാറിയല്ലോടി… ” എന്തു പറ്റിയോ ആവോ… ??? അടുക്കളയിലേക്ക് കടന്ന് രാഹുലിന്റെ അച്ഛൻ ചോദിച്ചു….
ചായ തിളപ്പിക്കാൻ വെള്ളം വച്ച ശേഷം സ്റ്റവ് കത്തിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു…
” അല്ലെങ്കിലും എന്റെ മോൻ ഞാൻ പറഞ്ഞാൽ കേൾക്കും… ”
“ആഹാ…. നേരത്തെ അവനും പറഞ്ഞു ഇതേ ഡയലോഗ്…
ഇതെന്ത് എനിക്ക് ഇതിൽ റോൾ ഒന്നും ഇല്ലേ… ഫുൾ ടൈം അമ്മേം മോനും ആണല്ലോ… “