അവൻ രേഷ്മയുടെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് പറഞ്ഞു…
“നിനക്ക് പേടിയാണ് അവൻ നിന്നോട് ഇഷ്ട്ടമല്ല എന്ന് പറയുമോ എന്നുള്ള പേടി… അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല… ”
പക്ഷെ രേഷ്‌മ അപ്പോഴും ആശയക്കുഴപ്പത്തിൽ ആയിരുന്നു….
” ഇനി നീ വിചാരിക്കുന്ന പോലെ തന്നെ ആണ് അവൻ നിന്നെ കാണുന്നത് എങ്കിൽ മാറേണ്ടത് നീ അല്ല അവൻ ആണ്…”
അത് കേട്ടതും രേഷ്മ പെടുന്നനെ മറുപടി പറഞ്ഞൂ…
“ഇതിൽ എനിക്കൊരു ചാൻസ് എടുക്കാൻ പറ്റില്ല സിയാദേ….”
അകമഴിഞ്ഞ അനുരാഗത്തിന്റെ നിർവൃതി തുളുമ്പുന്ന വാക്കുകൾ കൊണ്ട് അവൾ പറഞ്ഞു… അവന് വേണ്ടി ഞാൻ ഇപ്പൊ എന്തും ചെയ്ത് പോകും….
പക്ഷെ അവളുടെ വാക്കുകൾ സിയദിനെ വീണ്ടും ചൊടിപ്പിച്ചു…
” ഓ അങ്ങനെ ആണല്ലേ… അപ്പൊ അവൻ നാളെ ഞങ്ങളുടെ കൂടെ നടക്കാൻ ഒന്നും പാടില്ല എന്ന് പറഞ്ഞാൽ നീ അതും ചെയ്യും ല്ലേ…”
” അങ്ങനെ അവൻ പറയില്ല…. എന്റെ വിശ്വാസം ആണ് അത്…” രേഷ്മ അൽപ്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു…
സിയാദ് അവളെ തുറിച്ചു നോക്കി… അവൾ ഒരിക്കലും അങ്ങനെ പറയും എന്ന് അവൻ കരുത്തിയിട്ടില്ല… ഇത് അവന്റെ പരാജയം ആണെന്ന് അവന് ബോദ്യമായി കഴിഞ്ഞിരുന്നു… “നിനക്ക് ഇത് വരെ അവനെക്കുറിച്ച് ഒന്നും അറിയില്ല രേഷമേ … ”
ഇൻ കേസ് അവൻ അങ്ങനെ പറഞ്ഞാലോ???”
രേഷ്മ വല്ലാതെ തളർന്നു… അതിനൊരു മറുപടി അവളുടെ കയ്യിൽ ഇല്ലായിരുന്നു… അവൾ സിയാദിനെ നോക്കാതെ പുറത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി…
” പറയടി എന്താ നിന്റെ നാക്ക് ഇറങ്ങിപോയാ??” സിയാദ് ഒരിക്കൽ പോലും അവളോട് ഇതുപോലെ സംസാരിച്ചിട്ടില്ല എന്ന് ക്ലാസ്സിൽ എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നു… ആൻസി സിയാദിന്റെ കൈ പിടിച്ച് വിലക്കി…
” അവൾ ഇപ്പൊ പോട്ടെ ഡാ ” നമുക്ക് പറഞ്ഞു മനസ്സിലാക്കാം…”
“കൈ വിടടി…” കൈ വിടടി … രണ്ടാമതും അത് പറയുമ്പോൾ അവൻ അങ്ങേയറ്റം കോപത്തിൽ അകപ്പെട്ടിരുന്നു എന്നത് വ്യക്തമായിരുന്നു….
സിയാദിൻറെ ഒച്ച കേട്ട് രേഷ്മ തിരിഞ്ഞു നിന്നു… ഉച്ചത്തിൽ പറഞ്ഞു…
“എനിക്ക് പറയാനുള്ളത് ഒക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു…” ഈ കാര്യത്തിൽ എനിക്ക് ഇനി വേറെ ആരെ കുറിച്ചും ഒന്നും നോക്കാനില്ല….” രേഷ്മ നിലം ചവിട്ടിമെദിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി…. പൊതുജന മധ്യത്തിൽ അപമാനിക്കപ്പെട്ടവനെ പോലെ സിയാദ് അവിടെ പാറ പോലെ നിന്നു… ക്ലാസ്സിൽ ഉള്ള എല്ലാവരും അവനെ തന്നെ ഉറ്റുനോക്കാൻ തുടങ്ങി… അവൻ അപ്പോഴും അവന്റെ ഹൃദയം കുത്തിക്കീറിയ ആ വാക്കുകളിൽ സ്തബ്ധനായി നിൽക്കുകയായിരുന്നു… ആൻസി വീണ്ടും അവന്റെ കൈ പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു….
” ഡാ അവൾ വെറുതെ വിഷമത്തിൽ