ലേഡീസ് ക്ലബ് [Pamman Junior]

Posted by

സെക്കന്റു ഫ്ളോറിലും ആൾക്കാർ കുറവു. പെട്ടെന്നു ഞങ്ങൾ കറുത്ത ഗ്ളാസ്സുകൊണ്ടു മറച്ച ഒരു സ്വർണ്ണ നിറമുള്ള കവാടത്തിൽ എത്തി. അതിൽ ഗോൾഡൻ നിറത്തിൽ `ലേഡീസ്‌ ക്ളബ്ബ്‌ അഡ്മിഷൻ ഫോർ മെംബേർസ്‌ ഒൺളി` എന്നു വലുതും അതിനടിയിൽ ചെറുതുമായി എഴുതിയിരുന്നു. ഞങ്ങൾ അതിനുമുമ്പിൽ ഒന്നു വിഷമിച്ചു നിന്നു. മനസ്സിനകത്തു നിന്നു എന്തോ അവിടെ കയറരുതെന്നു എന്നെ വിലക്കി.

“എടീ അപർണ്ണ, മതി നമ്മൾ മെംബേഴ്സല്ലല്ലോ പോകാം” ഞാൻ പറഞ്ഞു.

“നില്ലെടീ നമുക്കൊന്നു കയറി നോക്കാം ഏതായാലും ലേഡീസ്‌ ക്ളബ്ബു തന്നല്ലോ”.

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ അവൾ ആ കതകു തുറന്നു ഒരു ഇടനാഴിയിലേക്കു കയറി. അവിടെയും ആരുമില്ല. അൽപ്പം ഇടത്തോട്ടു നടന്നപ്പോൾ മ്യൂസിക്കിന്റെ ശബ്ദം കേട്ടു. വീണ്ടും ഒരു വലിയ കറുത്ത ഗ്ളാസ്‌ കതക്‌. ഞങ്ങൾ അതും തുറന്നു അകത്തു കയറി അൽഭുതം അതൊരു ബാറായിരുന്നു. ബാറല്ല പബ്ബ്‌ എന്നു പറയും. ബീയർ വലിയ മഗ്ഗുകളിൽ പകർന്നു കൊടുക്കുന്ന സ്ഥലമാണു പബ്ബുകൾ. ഇവിടെ ആടുകയും പാടുകയും ഒക്കെ ചെറുപ്പക്കാർ ചെയ്യും. ആണും പെണ്ണും ഇങ്ങ്ളീഷ്‌ സിനിമകളിലെപ്പോലെ പാടി ഉല്ലസിക്കുന്ന ധാരാളം പബ്ബുകൾ ബംഗ്ളൂരിൽ ഉണ്ട്. ഞങ്ങൾ അവയിൽ പോയിട്ടുമുണ്ട്. അതിനാൽ പബ്ബിൽ കയറുന്നതു വലിയ പ്രശ്നം ആയിരുന്നില്ല ഞങ്ങൾ ധൈര്യത്തോടെ അകത്തു കയറി . പത്തു പന്ത്രണ്ട് ടേബിൾ ഉണ്ടിവിടെ. കുറെ ആൾക്കാർ ഇരുന്നു ബീയർ കുടിക്കുന്നു ചെകിടടപ്പിക്കുന്ന മ്യൂസിക്‌ ചിലർ സിഗററ്റു വലിക്കുന്നു ആകെ ഒരു അടിപൊളി അന്തരീക്ഷം ചിലർ ഡാൻസു ചെയ്യുന്നു ചിലർ തുള്ളിക്കളിക്കുന്നു.

ഞങ്ങളുടെ അടുത്തു ഒരു സ്ത്രീ വെയിറ്റർ വന്നു ഓർഡർ ചോദിച്ചു.

“രണ്ട് പബ്‌ ബീയർ” ണ്ട

അപർണ്ണ ധൈര്യമായി പറഞ്ഞു. അവർ പോയി വലിയ ഒരു കാനിൽ നിന്നും പതഞ്ഞുപൊങ്ങുന്ന തണുത്ത ബീയർ ഒരു വലിയ പോർസലയിൻ മഗ്ഗിൽ കൊണ്ടു തന്നു. പുതുക്കക്കാരല്ല എന്നു കാണിക്കാനായി ഞങ്ങൾ രണ്ടാളും ഉടനെ എടുത്തു ചുണ്ട‍ിൽ ചേർത്തു. ഭയങ്കര കയ്പ്പുള്ള ബീയർ! പതയും കൂടുതൽ !ഒരു കവിൾ ഇറക്കിയപ്പോൾ തന്നെ തലക്കടികിട്ടിയതുപോലെ!! പബ്ബ്‌ ബീയർ സ്ട്രോങ്ങാണു, പക്ഷെ ഇതു ഡബിൾ സ്ട്രോങ്ങ്‌!!! ഞാൻ ഒന്നു കൂടി ചുറ്റും നോക്കി. അപ്പോഴാണു ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്‌ ഈ പബ്ബിൽ ആണുങ്ങൾ ആരുമില്ല. എല്ലാം പെണ്ണുങ്ങളാണു ഞാൻ അമ്പരന്നു അപർണ്ണയെ നോക്കി. അപർണ്ണയും അസ്വസ്ഥയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *