അവന്റെ അടുത്തെത്തിയതും ആ ഗന്ധം അവളെ ആഞ്ഞടിച്ചു. പുളിച്ചു തികട്ടിയ, ഓക്കാനം വരുത്തുന്ന, പഴകിയ ചാരായത്തിന്റെ രൂക്ഷഗന്ധം. ഒപ്പം, സിഗരറ്റ് പുകയുടെ കരിഞ്ഞ മണവും.
“കണ്ണാ…”
അവളുടെ വിരലുകൾ വിറച്ചു കൊണ്ട് അവന്റെ കവിളിൽ തൊട്ടു. തണുത്ത് മരവിച്ചിരുന്നു. അവന്റെ കണ്ണുകൾ പാതി തുറന്ന നിലയിലായിരുന്നു, കൃഷ്ണമണികൾ മുകളിലേക്ക് മറിഞ്ഞിരിക്കുന്നു. ചുണ്ടിന്റെ കോണിൽ ഉണങ്ങിപ്പിടിച്ച ഉമിനീരിന്റെ പാട.
അവൾ അവനെ പിടിച്ചു കുലുക്കി. അവന്റെ തല ഒരു പാവയുടേത് പോലെ ആാടി ഉലഞ്ഞു.
“എഴുന്നേൽക്കെടാ…” അവളുടെ ശബ്ദം ഇടറി, അതൊരു നിലവിളിയായി മാറി.
അവൻ ഒന്ന് ഞരങ്ങി. വായ തുറന്നപ്പോൾ ആ അസഹനീയമായ ഗന്ധം അവളുടെ മുഖത്തേക്ക് നേരിട്ട് അടിച്ചു. അവൻ വേച്ചുപോയി, അവന്റെ ഭാരമേറിയ ശരീരം അവളുടെ നെഞ്ചിലേക്ക് മറിഞ്ഞു വീണു.
അവളുടെ മാംസളമായ ശരീരത്തിലേക്ക്, ആവോളം സ്നേഹിച്ചു വളർത്തിയ മകന്റെ ഭാരം വന്നുവീണപ്പോൾ അഭിരാമിക്ക് ശ്വാസം മുട്ടി. അവന്റെ വിയർപ്പും അഴുക്കും പുരണ്ട തലമുടി അവളുടെ ബ്ലൗസിന് മുകളിലൂടെ മാറിടത്തിൽ അമർന്നു. അവന്റെ ഓരോ ശ്വാസത്തിലും മദ്യത്തിന്റെ വിഷം കലർന്നിരുന്നു.
അവന്റെ ഷർട്ടിന്റെ മുൻവശത്ത്, മഞ്ഞച്ച ഛർദ്ദിലിന്റെ ഉണങ്ങിയ കറകൾ അവൾ കണ്ടു.
ധാർമ്മികത, അധ്യാപനം, വ്രതശുദ്ധി… എല്ലാം ആ നിമിഷം അർത്ഥശൂന്യമായി തോന്നി. അവിടെ ബാക്കിയായത്, മദ്യത്തിൽ കുളിച്ചു ബോധമറ്റുകിടക്കുന്ന തന്റെ മകനും, അവനെ താങ്ങാൻ പാടുപെടുന്ന, വിയർപ്പിൽ കുതിർന്ന ഒരമ്മയുടെ നിസ്സഹായാവസ്ഥയും മാത്രമായിരുന്നു. അവളുടെ കണ്ണിൽ നിന്നും വീണ ചൂടുള്ള ഒരുകണീർത്തുള്ളി അവന്റെ അഴുക്കുപുരണ്ട കവിളിൽ വീണു ചിതറി.