:ഓ.. അത് നീ ആയിരുന്നോ
:ആ.. എന്തേ
:എയ്, കൂടെയുള്ള രമ്യ പറഞ്ഞു ഏതോ ഒരു ചെറുക്കൻ വന്നിരുന്നൂന്ന്. ഞാൻ വിചാരിച്ചു വല്ല കേസിന്റെ ആവശ്യത്തിനുമാകുമെന്ന്…നീ പോയി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോയേക്കും ഞാൻ വന്നിരുന്നു…
:മ്മ്
:അല്ല.. എന്തിനാ വന്നേ
:അതോ.. ഇങ്ങനെ ഒരു ഔട്ടിന് പോകാൻ വിളിക്കാൻ വന്നതായിരുന്നു.
:അത് ഫോൺ വിളിച്ചാ മേലാർന്നോ
:എനിക്കറിയില്ലല്ലോ നീ ഫോണെടുക്കുവോ ഇല്ലയോന്ന്
:എന്റെ പൊന്നു കിച്ചുവേ ഞാനിനി ഏത് പാതിരക്കു വിളിച്ചാലും എടുത്തോളാ പോരെ…നീ എന്നെ ഇങ്ങനെ സംശയിക്കല്ലേ
ഞാനവനെ ഒന്ന് തൊഴുതോണ്ട് പറഞ്ഞു. ചെക്കനിപ്പോഴും കൺഫ്യൂഷനാണ് വിളിച്ചാ ഞാനെടുക്കുവോ ഇല്ലയൊന്നോർത്ത്. നമ്മള് പ്രശനം കുറച്ചൊക്കെ പറഞ്ഞു തീർത്തില്ല പിന്നെ എന്തിനാ ഞാൻ എടുക്കാതെയിരിക്കുന്നെ
:ഒക്കെ ഒക്കെ
കിച്ചു എന്റെ തൊഴുത കൈകളിൽ വിരൽ കോർത്തു പിടിച്ചോണ്ട് പറഞ്ഞു.
കുറച്ചു നേരം കണ്ണനെ കളിപ്പിച്ചോണ്ട് അവിടെ ഞങ്ങളിരുന്നു. ഇരുട്ടിയപ്പോ കാലുകളിൽ പറ്റി പിടിച്ച മണൽ തരികൾ തുടച്ചു മാറ്റി ചെരുപ്പിട്ട് ആ നിരത്തിലൂടെ നടക്കാൻ തുടങ്ങി. രാത്രിയായതോടെ വന്നതിനേക്കാൾ കൂടുതൽ റോഡുകളിൽ തിരക്കാകാൻ തുടങ്ങി.
നിരത്തുകളിലെ തട്ടുകടകളിൽ നിന്ന് കോഴിക്കോന്റെ സ്ട്രീറ്റ് ഫുഡിന്റെ മണം അടിക്കാൻ തുടങ്ങിയപ്പോ ഞങ്ങളൊരു കടയുടെ അരികിലേക്ക് പോയി. കിച്ചു കണ്ണനെ എന്റെ കൈകളിലേക്ക് തന്ന് നിരത്തിലെഎവിടെയെങ്കിലും ഇരിക്കാൻ പറഞ്ഞു. ഞാൻ കണ്ണനെയും കൊണ്ട് അവിടെ ഇരുന്നു. കുപ്പിപാൽ എടുത്ത് കണ്ണന് കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കിച്ചു രണ്ടു കയ്യിലും പ്ലേറ്റ് ആയിട്ട് വന്നു. പിന്നെ ഒന്നൂടെ പോയി ഒരു ഗ്ലാസ് സുലൈമാനിയും വാങ്ങിച്ചോണ്ട് വന്നു.
ഒരു പ്ലേറ്റിൽ നല്ല ചൂടുള്ള ഗ്രീൻ പീസും മറ്റൊരു പ്ലേറ്റിൽ കല്ലുമ്മകായ പൊരിച്ചതും കുറച്ചു കാട മുട്ട മസാലയുമായിരുന്നു. കണ്ണന് പാല് കൊടുക്കുന്നോണ്ട് തന്നെ എനിക്ക് കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതോണ്ട് തന്നെ കിച്ചു എടുത്ത് തരേണ്ടി വന്നു. അവനാ ഗ്രീൻ പീസ് സ്പൂൺ കൊണ്ട് കോരി എടുത്ത് ചൂട് കുറക്കാൻ അതിലേക്കൊന്ന് ഊതി ശേഷം എന്റെ വായിലേക്ക് വച്ചു തന്നു. എല്ലാവരെയും മുന്നിൽ വച്ച് അങ്ങനെ കഴിക്കാൻ മടിയുണ്ടായിരുന്നെങ്കിലും കിച്ചുവിനെ നോക്കിയപ്പോ അതങ്ങ് പോയി. അവൻ ചുറ്റുമുള്ളതൊന്നും ശ്രെദ്ധിക്കാതെ ഞങ്ങളെ മൂവരുടെയും ലോകത്തായിരുന്നു. അല്ലേലും അങ്ങനെ അല്ലേ വേണ്ടത്. മറ്റുള്ളവര് എന്തേലും വിചാരിക്കട്ടെ. കുറച്ചു കഴിഞ്ഞപ്പോ കണ്ണൻ പാലുകുടി നിർത്തി