“ഹലോ”
‘ഡാ കിച്ചു നീ എവിടെയാ’
“കോഴിക്കോട്”
‘അതികം നേരം വൈകണ്ട വേഗം വരണം ട്ടോ…. പിന്നെ പുറത്തിന്ന് കഴിക്കാൻ നിക്കണ്ട ‘
“ആ…. എന്ന ശെരി”
അതും പറഞ് ഫോൺ പോക്കറ്റിൽ തിരുകി
അമ്മ മരിച്ചേ പിന്നെ അമ്മേ പോലെ അതേ സ്ഥാനം കൊടുക്കുന്ന ഒരാൾ മാമി മാത്രം ആണ്. എന്റെ കാര്യത്തിൽ വല്ല്യ ആശങ്ക ആണ് പുള്ളികാരത്തിക്ക്.
അതും ചിന്തിച് ഞാൻ പിന്നെയും വായനയിൽ മുഴുകി. കുറച്ച് കഴിഞ്ഞ് നേരം ഇരുട്ടി തുടങ്ങിയപ്പോൾ ബുക്കും മടക്കി സൈഡ് ബാഗിൽ വച്ച് ബൈക്കിനടുത്തേക്ക് നടന്നു.അതിനിടയിൽ ഒരു കുട്ടി കളിച് കൊണ്ടിരുന്ന പന്ത് എന്റെ അടുത്തേക്ക് വന്നു. ഞാൻ പന്ത് തിരിച്ച് തട്ടികൊടുത്തു തിരിഞ്ഞ കാണുന്നത് ഞാൻ പൊന്നു പോലെ നോക്കുന്ന എന്റെ ഹിമാലയൻ ആതാ സ്ലോമോഷനിൽ സൈഡിലോട്ട് വീഴുന്നു. സൈഡിൽ ഒരു grey കളർ സ്വിഫ്റ്റ് കാറും. ഞാൻ ഓടി പോയി എന്റെ ബൈക്ക് നേരെ വച്ച് കാറിലിരിക്കുന്നവരെ രണ്ട് പറയാൻ നോക്കിയപ്പോ അതിലുള്ളത് 4 പെണ്ണുങ്ങളും അതോടെ പറയാൻ വന്നത് ഞാൻ അങ്ങട് വിഴുങ്ങി. എന്റെ നോട്ടം കണ്ടിട്ട് എന്തോ അതിലിരിക്കിന്ന എല്ലാവരും ഇറങ്ങി. ഒരു അവിഞ്ഞ ചിരിയും ചിരിച്ചോണ്ട് ‘സോറി എന്റെ മിസ്റ്റേക്കാ കണ്ടില്ല.’
ഞാൻ അത് പറഞ്ഞ ആളെ നോക്കി ഒരു ലൈറ്റ് ബ്ലൂ യൂണിഫോംമും കോട്ടും
കഴുത്തിൽ പനർത്തകട്ടിയുള്ള ഒരു സ്വർണ മാലയും കയ്യിൽ ഒരു വാച്ചും
വിടർന്ന കണ്ണുകൾ , അല്പം വിയർപ്പ് പറ്റിയ കഴുത്തും , നീളൻ
മൂക്ക് , നീളൻ മൂക്കും , ചെറിയ മേൽചുണ്ടും എന്നാൽ അല്പം വിടർന്നതും പരന്നതുമായ കീഴ്ച്ചുണ്ടും അത് തേൻ കുതിർന്ന പോലെ കാണപ്പെട്ടു. നെയിൽ പോളിഷ് ഇട്ട് മിനുക്കിയ നീളൻ വിരലുകൾ. വെളുത്ത തുടുത്ത കാലിൽ ഭംഗി കൂട്ടാൻ എന്നോണം പാദസരവും. കണ്ടിട്ട് ലോ കോളേജിലെ സ്റ്റുഡന്റ് ആണെന്ന് തോന്നുന്നു.എന്നെക്കാൾ പ്രായം കൂടുതൽ ആണെന്ന് തോന്നുന്നു.
ഞാൻ അത് മൈന്റ് ചെയ്യാതെ ബൈക്കിൽ കയറി പോയി. സ്ത്രീകളോട് സംസാരിക്കാൻ എനിക്ക് പറ്റാറില്ല. എന്താണ് എന്ന് അറിയില്ല. ചെറുപ്പം മുതലേ ഉള്ള ശീലം ആണ്.