“എന്തെ ഇത്ര നേരത്തെ ”
‘നേരത്തെയോ….. സമയം 12.00 മണി ആയി.’
ഞാൻ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു.
“എടാ ഞാൻ ഈ വയറും വച്ച് എത്ര നേരായി നിന്നെ കാത്തിരിക്കുന്നു എന്ന് അറിയോ… എന്നെ ഓർത്തെങ്കിലും ഒന്ന് നേരത്തും കാലത്തും ഒന്ന് വീട്ടിലേക്ക് വന്നൂടെ.”
ദേഷ്യത്തോടെ പറഞ്ഞു. മാമി പ്രെഗ്നന്റ് ആണുട്ടോ.ഞാൻ അതിന് ഒന്ന് ചിരിച് കൊടുത്തു.
‘”എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ച മതിയല്ലോ.”
‘സോറി ‘
മുഖം കുനിച് കൊച്ചു കുട്ടികളെ പോലെ ഞാൻ പറഞ്ഞു.
“മ്മ്…. വരവ് വച്ചിരിക്കുന്നു.നീ മേൽ കഴുകി വാ.. ഞാൻ ഫുഡ് എടുത്തു വെക്കാം.
‘മാമൻ എന്തെ ‘
“ഏട്ടൻ കുട്ടികളെ കൂടെ കളിച് ഉറങ്ങി ”
‘മ്മ് ‘
ഞാൻ കോണിപടി കയറി എന്റെ റൂമിൽ കയറി ഫ്രഷ് ആയി തായെക്ക് പോയി. അപ്പോയെക്കും മാമി ഫുഡ് ഒക്കെ വിളമ്പിയിരുന്നു. ഫുഡ് കഴിച്ചിരിക്കുമ്പൾ എരിവ് കാരണം ഞാൻ കുറച്ചു വെള്ളം ചോദിച്ച്. മാമി അടുക്കളയിൽ പോയി എനിക്ക് വെള്ളം തന്നു. എന്നിട്ട് എന്റെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് എന്നോട്
‘ഡാ’
“മ്മ് ”
‘ഞായറാഴ്ച ഒരു കല്യാണം ഉണ്ട്. നീ വരണം ‘
“ഏഹ് ഞാൻ ഇല്ല നിങ്ങൾ പോയ മതി ”
‘പ്ലീസ് ഡാ അവർ എല്ലാവരോടും വരാൻ പറഞ്ഞിട്ടുണ്ട്. അതോണ്ടാ പ്ലീസ്.’
“എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ ഇല്ല”
‘അല്ലേലും ഞാൻ പറഞ്ഞ എന്തേലും നീ കേൾക്കാറുണ്ടോ ‘
സ്വല്പം വിഷമത്തോടെ മാമി പറഞ്ഞപ്പോൾ പിന്നെ ഇല്ല എന്ന് പറയാൻ തോന്നിയില്ല.
“ശെരി ഞാൻ വരാം ”
‘സത്യം…….പിന്നെ വാക്ക് മാറരുത് കേട്ടോ ‘
എന്തോ നേടി എടുത്ത സന്തോഷം ഉണ്ട് മുഖത്ത്.
പിന്നെയും ഞങ്ങൾ പലതും പറഞ്ഞു, ഭക്ഷണവും കഴിച്ചു കഴിഞ്ഞ്, പ്ലേറ്റ് കഴുകി അടുക്കി വെക്കാൻ മാമിയെ സഹായിച്ചു. നേരെ റൂമിലേക്ക് പോയി. Ac ഓൺ ചെയ്ത് പുതപ്പും മൂടി കണ്ണടച്ച് കിടന്നു. എപ്പോഴോ ഉറങ്ങി