°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നല്ല മഴയും ഇടിയും ഉള്ള ഒരു ദിവസം.
ഒരു ചുരത്തിന്റെ സൈഡിൽ ഉള്ള തട്ടുകടയിൽ
“മോനെ ചായ ”
‘ആ ‘
“യാത്ര കഴിഞ്ഞ് വരുകയാണോ ”
‘അതെ ചേട്ടാ ‘
“ഈ മഴക്ക് ഒരു അവസാനം ഇല്ലേ ”
‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ.. മഴ പെയ്യുന്നത് നല്ല കാര്യം അല്ലെ ‘
“നല്ല കാര്യം ഒക്കെ ആണ്. പക്ഷെ ഒരു ലിമിറ്റ് വേണ്ടേ…2 ദിവസമായി മഴ തുടങ്ങിയിട്ട്. എപ്പോളെങ്കിലും കുറച്ച് നേരം നില്കും. കറന്റ് പോയിട്ട് ഇത് വരെ വന്നിട്ടില്ല .”
‘മ്മ് ‘
ഞാൻ നല്ല ചൂടുള്ള ചായ ആ തണുപത്ത് ഊതിക്കുടിച്ച് മഴയും കണ്ടു കടയുടെ സൈഡിൽ നിന്നു.
‘ ചേട്ടാ എത്രയായി ‘
ഈ ശബ്ദം ഞാൻ എവിടേയോ കേട്ടിട്ട് ഉണ്ടല്ലോ
“ഒരു ചായയും പിന്നെ രണ്ട് ഉള്ളിവട അല്ലെ..26”
‘ദാ ചേട്ടാ ‘
ഞാൻ അതാരാണെന്ന് നോക്കി.
എന്റെ ബൈക്ക് ഇടിച് മറിച്ചിട്ട ആ പെണ്ണായിരുന്നു അത്.
ഇന്നലെ ഉണ്ടായിരുന്ന അതെ വേഷം.ഞാൻ നോക്കുന്നത് കണ്ടു എന്ന് തോന്നുന്നു. എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് മഴയത് ഇറങ്ങി നടന്നു.
ഇവൾക്ക് വല്ല വട്ടും ഉണ്ടോ ഈ മഴയത് നടക്കാൻ…ഞാൻ മനസ്സിൽ ചിന്തിച് അവൾ പോകുന്നതും നോക്കി ഇരുന്നു..
അവൾ നടക്കുമ്പോൾ മഴത്തുള്ളികൾ മുഖത്ത് വന്ന് അവളുടെ മിനുസമാർന്ന കവിളിലൂടെ ഭൂമിയിലേക്ക് തുള്ളി തുള്ളി ആയി വീഴുന്നു.അവളുടെ ആ പോക്ക് ഞാൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു.
അവൾ നേരെ നടന്ന് നീങ്ങിയത് ആ വളവിൽ നിർത്തിയിട്ടിരുന്ന അവളുടെ കാർ എടുക്കുവാൻ ആയിരുന്നു. ഡോർ തുറക്കുമ്പോൾ അവൾ ഒരുവട്ടം കൂടി എന്നെ നോക്കി ചിരിച്ചു. എന്തോ ഞാനും തിരിച്ച് ഒരു പുഞ്ചിരി നൽകി. ശേഷം അവൾ അതിൽക്കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോളാണ് ഒരു ലോറി ശര വേഗത്തിൽ അവളുടെ കാർ നിർത്തിയിട്ടിരുന്ന ദിശയിൽ വരുന്നത്. എന്റെ നെഞ്ച് ഒന്ന് കാളി കണ്ണടച്ചു തുറക്കുമ്പോൾ ആ ലോറി അവളുടെ കാർ ഇടിച് കഴിഞ്ഞിരുന്നു.ആ ലോറിയും അവൾ ഇരിക്കുന്ന കാറും ഒരുമിച്ച് താഴിച്ചയിലേക്ക് വീണു.ഞാൻ എന്റെ തൊണ്ട പൊട്ടുമാർ കരഞ്ഞു നിലവിളിച്ചു………