🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

മിക്കപോഴും അവന്റെ കൂടെ വാല് പോലെ രാകേഷും കാണും. രാകേഷ് ബാലുവും ആയി നല്ല കൂട്ട് ആയിരുന്നല്ലോ. അതുകൊണ്ട് ദിയക്ക് രാകേഷിന്റെ ഒപ്പം വിക്രം വന്നു കഫെയിൽ ഒക്കെ ഒന്നിച്ചു ഇരുന്നാലും എണീറ്റ് പോകാൻ എത്ര എളുപ്പമായിരുന്നില്ല.

ഹോസ്റ്റലിൽ ആകട്ടെ രാകേഷ് ആയി ഉള്ള പരിചയം വച്ച് എല്ലാ ചെറിയ കാര്യങ്ങള്‍ക്കും നീനയും മെര്‍ലിനും വിക്രത്തിന്റെ സഹായം തേടുകയും ചെയ്തു. അങ്ങനെ അവര്‍ എല്ലാരും വിക്രത്തിന്റെ ഇഷ്ടപെട്ട കൂട്ടുമായി. ദിയ മാത്രം പക്ഷെ ഒരു ഗ്യാപ്പിട്ട് തന്നെ വിക്രവുമായി നിന്നു. അതുപോലെ വിക്രം വരുന്നുണ്ടെങ്കിൽ പല മീറ്റിംഗിലും അവൾ ഒഴിയുമായിരുന്നു.

അങ്ങനെ ആറു മാസം കഴിഞ്ഞപ്പോള്‍ ദിയയുടെ ആ പേടി സ്വപ്നം യാഥാർഥ്യത്തിൽ തന്നെ സംഭവിച്ചു!!!.

ഫസ്റ്റ് സെമെസ്ടറിലെ ആദ്യത്തെ എക്സാം കഴിഞ്ഞു കോറിഡോറിലൂടെ ലൈബ്രറിയിലേക്ക് വരുക ആയിരുന്നു ദിയ. വിക്രം ഫ്രെണ്ട്സിന്റെ ഒപ്പം അവളെ കാറിന്റെ ഉള്ളിൽ നിന്നും നോക്കുന്നത് കണ്ടപ്പോൾ അവൾ നടത്തം ഒരല്പം വേഗതയിലാക്കി. ലൈബ്രറിയില്‍ കയറിയപ്പോൾ ദിയാക്കോരല്പം സമാധാനമായി, ഇല്ലെങ്കിൽ കാറിന്റെയടുത്തേക്ക് വിളിച്ചെങ്കിൽ പോവേണ്ടി വന്നേനെ. റെഫർ ചെയ്യാനുള്ള പുസ്തകം നോക്കുന്നതിനിടെ വിക്രം ലൈബ്രറിയിലേക്ക് കയറുന്നത് കണ്ടപ്പോൾ ദിയ ഒരു മൂലയിൽ ഉള്ള ടേബിളിൽ പമ്മിയിരുന്നു. ദിയയെ കാണാതെ കുറെ നേരം കറങ്ങിയതിനുശേഷം ഒടുവിൽ ആരോടോ ചോദിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വിക്രം വന്നിരുന്നു. ദിയ ആ സമയം ഒന്ന് പമ്മി, പതിവുപോലെ വിക്രം കൊച്ചു വർത്തമാനവും ദിയയുടെ സൗന്ദര്യത്തെ പുകഴ്ത്തിയും കഴിഞ്ഞപ്പോൾ അവൻ സധൈര്യം കാര്യത്തിലേക്ക് കടന്നു.

“ദിയ ആലോചിച്ചു പറഞ്ഞാല്‍ മതി. ബാലുവിനെക്കാള്‍ എന്ത് കൊണ്ട് ദിയക്ക് മാച്ച് ഞാന്‍ തന്നെ ആണ്, പിന്നെ ഇവിടെ ഇതൊക്കെ സാധാരണമാണ്. ഇഷ്ടമുള്ള ആളിന്റെയൊപ്പം നടന്നാൽ ആരും ചോദിയ്ക്കാൻ ഒന്നും വരില്ല, നിന്റെ ബാലു പോലും വരില്ല !”
വിക്രം ഒരു നാണവും കൂടാതെ ദിയയുടെ കണ്ണിലേക്ക് പറഞ്ഞു.

ദിയക്കതുകേട്ടപ്പോൾ കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചങ്ങ് കയറി.എങ്കിലും ദേഷ്യമവൾ പുറത്തു കാട്ടിയില്ല.

“നാളെത്തെ എക്സാമിന് എനിക്ക് ഒരു പാട് പഠിക്കാന്‍ ഉണ്ട്. ഇപ്പോള്‍ എനിക്ക് അതാണ് പ്രധാനം.” ദിയ മുഖം നോക്കാതെ പറഞ്ഞൊപ്പിച്ചു, എന്നിട്ടവൾ അവനെ നോക്കാതെ അവിടെ നിന്നും എണീറ്റ് വേഗത്തില്‍ നടന്നു പോയി.

പിന്നീട് കുറെ ദിവസം കഴിഞ്ഞു ബാലു ഇല്ലാതിരുന്ന ഒരു ദിവസ്സം പതിവ് കോഫി ഷോപ്പില്‍ എല്ലാരും കൂടെ ഇരിക്കെ ദിയ രാകെഷിനോട് പറഞ്ഞു . “രാകേഷേ ദയവു ചെയ്തു നിന്റെ കൂട്ടുകാരനോട് എന്നെ വെറുതെ വിടാന്‍ പറയ്‌ “

“എന്ത് പറ്റി ? ദിയ ….ഏതു കൂട്ടുകാരെന്റെ കാര്യമാ പറയുന്നത് ?”

“ഓ എന്താ ഒന്നും അറിയാത്ത പോലെ!!!

Leave a Reply

Your email address will not be published. Required fields are marked *