വിക്രം ചേട്ടന്റെ കാര്യം തന്നെ ആണ് ഞാൻ പറയുന്നത്!!
ബാലുവും ആയി ഞാന്‍ പ്രേമത്തിൽ ആണെന്ന് അറിഞ്ഞുകൊണ്ട് എന്തിനാ രാകേഷ് ഇങ്ങനെയൊക്കെ…?”
രാകേഷ് അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ദിയ ..കാര്യം ബാലു എന്റെ കൂട്ടുകാരനാണ്, പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ…. ഇവിടെ എല്ലാ പെണ്ണുങ്ങളും വിക്രമിന്റെ പുറകെ നടക്കുന്നുണ്ട്, ദേ ഈ ഇരിക്കുന്ന മെർലിൻ പോലും, പക്ഷെ എന്ത് ചെയ്യാം അവനു നിന്നെ കണ്ടിട്ട് ഭ്രാന്ത് പിടിച്ചു നടക്കുകയാണ്. നിന്നെ ഒത്തിരിയിഷ്ടമാണെന്ന് അവൻ കാണുമ്പോഴൊക്കെ എന്നോട് നിങ്ങൾ വിചാരിക്കുമ്പോളുള്ള കാരക്ടർ ഒന്നുമല്ല അവന്റെ, അടുത്തറിഞ്ഞാലേ അത് മനസിലാകൂ”.
“മതി രാകേഷ്….ഇതോടെ നിര്‍ത്തിക്കോ നിന്റെ ഉപദേശം” ദിയ ചായ കുടിക്കാതെ ഹോസ്റ്റലിലേക്ക് തനിയെ നടന്നു.
ഒരു ഉളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോടെ ദിയയ്ക്ക് രാകേഷിനോടും ഉണ്ടായിരുന്ന മതിപ്പൊക്കെ പോയി. തത്കാലത്തേക്ക് ആ എക്സാം കഴിയും വരെ വിക്രമിന്റെ ശല്യം അവൾക്കുണ്ടായില്ല. അത് രാകേഷ് വിക്രമിനോട് പറഞ്ഞതിന്റെ ഫലമാണെന്ന് പോലും ദിയ മനസിലാക്കിയില്ല. പക്ഷെ പിന്നീട് വല്ലാതെ അതിരു കവിഞ്ഞപോലെയായി വിക്രത്തിന്റെ ഓരോ പെരുമാറ്റം. രണ്ടു തവണ സിം മാറ്റിയെങ്കിലും വിക്രം നമ്പർ ഒപ്പിച്ചുകൊണ്ട് മെസ്സജുകള്‍ അയക്കും. ദിയ ഒന്നിനും മറുപടി അയക്കില്ല. അങ്ങനെ കുറെ നാള്‍ കഴിഞ്ഞു അവള്‍ അവനെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി. അങ്ങനെ ക്യാമ്പസ് ജീവിതത്തിന്റെ ഒരു വർഷം കഴിഞ്ഞു. എഴുതിയ എക്സാം എല്ലാം മോശമല്ലാത്ത രീതിയിൽ ദിയ പാസ്സായി. ബാലുവും അതുപോലെ തന്നെ, മെർലിനും നീനയും തട്ടി മുട്ടി പാസ്സായി എന്ന് മാത്രം. എല്ലാരും സെക്കൻഡ് ഇയറിലേക്ക് കടന്നു. വിക്രമിന്റെയും രാകേഷിന്റെയും ഫൈനൽ ഇയർ.
പയ്യെ പയ്യെ രാകേഷുമായുള്ള പിണക്കം മാറിയെങ്കിലും ദിയ ഒരകൽച്ച ഉള്ളില്‍ സൂക്ഷിച്ചു പോന്നു. കാര്യം ബാലുവിന് ഇപ്പോഴും ആത്മ സുഹൃത് രാകേഷ് തന്നെയാണ്. ദിയ എത്ര പറഞ്ഞിട്ടും പഠിപ്പിസ്റ്റായ ആദർശിന്റെയൊപ്പമോ ഹരിയുടെ ഒപ്പമോ പോലും അവൻ കൂട്ടില്ല, അവനു മറ്റാരുമായും കൂട്ട് കൂടാനാവില്ലെന്നു ദിയ മനസിലാക്കിയപ്പോൾ പിന്നെയവൾ നിർബന്ധിക്കാനും പോയില്ല. ബാലു മിക്കപ്പോഴും ലൈബ്രറിയിലോ അല്ലെങ്കിൽ ഹോസ്റ്റലിലോ തനിച്ചിരുന്നു പഠിത്തമായിരിക്കും, അതുമല്ലെങ്കിൽ മൊബൈലിൽ ഗെയിം കളിയോ ആയിരിക്കും. രാത്രിയായാൽ പോലും ബാലു ദിയയെ വിളിക്കുന്നത് കുറവാണ്, പക്ഷെ ദിയ അവനെയെന്നും വിളിയ്ക്കുകയും അരമണിക്കൂർ സംസാരിക്കുകയും ചെയ്യും. ദിയയ്ക്ക് അതിലൊരു പരാതിയും ഇല്ലായിരുന്നു. കാരണം അവന്റെ കളങ്കമില്ലാത്ത മനസിനെയാണവൾ സ്നേഹിച്ചിരുന്നത്.
അതിനിടെ വൈകുന്നേരത്തെ ചായ കുടിയിലൂടെ ആവാം മെര്‍ലിനും രാകേഷും ഉള്ള അടുപ്പം ദൃഢമായി… മെർലിനെ രാകേഷ് പ്രൊപ്പോസ് ചെയ്തപ്പോൾ അവൾ ആക്‌സെപ്റ് ചെയ്തു. രാകേഷ് അത്യാവശ്യം കാശുകാരനായതുകൊണ്ട് മെർലിൻ അവനെ നല്ലപോലെ മുതലാക്കി. പുതിയ ഡ്രെസ്സും ചെരിപ്പും എല്ലാം രാകേഷ് അവൾക്ക് ആവശ്യത്തിലധികം വാങ്ങിച്ചുകൊടുത്തു. അങ്ങനെ മെര്‍ലിനൊപ്പം ഉള്ള കൂട്ട് സത്യത്തിൽ ദിയയെ കുറച്ചു മോഡേണ്‍ ആക്കി എന്ന് പറയാം. അവള്‍ മുടി കുറച്ചു കട്ട് ചെയ്തു ഡ്രസിങ് ഒക്കെ കുറെ മാറി. ദിയയയും ബാലുവിനെ കൂട്ടി മെർലിനും രാകേഷും പുറത്തു കറങ്ങാന്‍ പോയി. നീനയും സിംഗിൾ ആയിട്ടു