എങ്കിലും നിരാശയില്ലാതെ പലപ്പോഴും അവരുടെ കൂടെ കൂടി. അവളും നല്ല മോഡേണ്‍ ആയിരുന്നു. ഒരൂസം ഉച്ചയ്ക്ക് ക്‌ളാസ് കട്ട് ചെയ്ത മെർലിൻ വൈകീട്ട് രാകേഷിന്റെയൊപ്പം ഹാപ്പിയായി ബൈക്കിൽ വന്നിറങ്ങി. മെർലിന്റെ മുഖത്ത് വല്ലാത്ത ആവേശവും ആഹ്ലാദവും തിരതല്ലിയപ്പോൾ നീന കാര്യമെന്തെന്നു അന്വേഷിച്ചു. മെർലിനും രാകേഷും ആദ്യമായി ഹോട്ടലിൽ മുറിയെടുത്തെന്നും കളിച്ചു മദിച്ചെന്നും അവൾ പറഞ്ഞു. കുളി കഴിഞ്ഞു ടവ്വലിൽ നിൽക്കുന്ന മെർലിനോട് ദിയ മുഖം നോക്കാതെ ഉപദേശിച്ചു.
“എങ്ങനെ നടന്നാലും വേണ്ടില്ല പഠിത്തം ഉഴപ്പാതിരുന്നാല്‍ മതി….”
ദിയ എന്തിനു ടെൻഷൻ ആയതെന്നു മെർലിനും നീനയ്ക്കും മനസിലായില്ല.
പിന്നെ പിന്നെ മെർലിൻ വന്നു പറയുന്ന കഥകള്‍ ഒക്കെ കേട്ട് ദിയയ്ക്ക് ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ തോന്നാതിരുന്നില്ല. ഒന്ന് ഹഗ് ചെയ്യാനോ കവിളിൽ ഒരു ചുംബനം തരാനോ പോലും ബാലുവിന് നാണമായിരുന്നതവളോർക്കും. ഇപ്പൊ നീനയ്ക്കും ക്‌ളാസ്സിലെ ഏറ്റവും ചുള്ളൻ ചെക്കനായ ആദർശ് പ്രൊപ്പോസ് ചെയ്തപ്പോൾ അവൾക്കും അങ്ങനെ ഒരു കാമുകനായി. മെർലിൻ പറയുന്ന കഥ കേൾക്കുമ്പോ ദിയയുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടാവാം അടുത്ത തവണ കറങ്ങാൻ പോകുമ്പോ ദിയയെയും ബാലുവിനെയും ഒപ്പം കൂട്ടണമെന്ന് അവൾ തീരുമാനിച്ചു.
അങ്ങനെ അതിൻ പ്രകാരമാണ് ബാലുവും ദിയയയും ആദ്യമായി അവരുടെ ഒപ്പം ഒരു ട്രിപ്പ് പോകുന്നത്. അതൊരു One Day ട്രിപ്പ് ആക്കാനായിരുന്നു പ്ലാന്‍ എങ്കിലും മറ്റുള്ളവരുടെ ഉദ്ദേശം വേറെ ആയിരുന്നാല്‍ ട്രിപ്പ് നീണ്ടു. മെര്‍ലിനും നീനയും ഒക്കെ അവരുടെ കാമുകന്‍മാരും ആയി ഇടപഴകി നില്‍ക്കുന്നത് ഒരു നീരസ്സത്തോടെ ആണ് ബാലു കാണുന്നതെന്നു അവന്റെ മുഖം കണ്ടപ്പോൾ ദിയക്ക് തോന്നി.
“ഇവരുടെ കൂടെ ഒന്നും വരണ്ടായിരുന്നു അല്ലെ ദിയാ..”
ബാലു ദേഷ്യത്തോടെ ദിയയോട് ചോദിച്ചു.
“നിനക്ക് എന്താ….ബാലു. അവര്‍ എന്ജോയ് ചെയ്യുക അല്ലെ…..
ഇങ്ങനെ ഒരു നിഷ്കളങ്കന്‍ ആണല്ലോ എന്റെ ചെക്കന്‍…”
ദിയക്ക് സത്യത്തിൽ ചിരി ആണ് വന്നത്.
“കല്യാണത്തിന് ശേഷം മതി ഇതൊക്കെ….”
“ശോ ……എന്റെ ബാലു നീ ഇങ്ങനെ പഴഞ്ചൻ ആവല്ലേ ….”
“എനിക്കെന്തോ ഇതൊക്ക തെറ്റാണു എന്നൊരു തോന്നൽ, ചെറുപ്പം മുതലേയുണ്ട്.”
മൂന്നു മുറികള്‍ ഉള്ള ഒരു ഹോളിഡേ ഹോം ആയിരുന്നു അവര്‍ എടുത്തിരുന്നത്. മെര്‍ലിന്റെയോപ്പം കടക്കാന്‍ ചെന്ന ദിയയെ അവൾ കളിയാക്കി.
“അയ്യേ നിന്റെ ഒപ്പം കിടക്കാന്‍ ആണോ ഞാന്‍ ഇത്രയും ദൂരം വന്നത്…..
ഇത് എനിക്കും രാകേഷിനും വേണ്ടിയാ നീയും ബാലുവും കൂടി ഒരു മുറിയില്‍ കടന്നോ” അത് കേട്ട് ബാലുവിനെ ദിയ മുറിയിലേക്ക് വിളിച്ചപ്പോൾ അവൻ മടിച്ചു മടിച്ചു മുറിയിലേക്ക് വന്നു. പക്ഷെ ബാലുവും ദിയയയും അന്ന് രാത്രി മുഴവന്‍ സംസ്സാരിച്ചു ഇരിക്കുകയാണ് ചെയ്തത്.