ദിയ അവന്റെ മാന്യതയില്‍ ഒരു മതിപ്പ് തോന്നിയെങ്കിലും തന്നെ ഒന്ന് തൊടുക പോലും ചെയ്യാത്ത അവന്റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പം പോലെയവൾക്ക് തോന്നി. എങ്കിലുമവളത് പുറത്ത് കാണിച്ചില്ല.
ട്രിപ്പ് കഴിഞ്ഞ ക്ഷീണത്തിൽ നീനയും മെർലിനും ഹോസ്റ്റലിൽ എത്തിയപാടെ ബെഡിലേക്ക് മലർന്നു. ഇരുവരും കാമുകന്മാരുടെ കൂടെ നല്ലപോലെ അധ്വാനിച്ചിരുന്നത്തിന്റെ ക്ഷീണം രണ്ടാൾക്കും നല്ലതുപോലെയുണ്ടായിരുന്നു.
ദിയക്ക് അവരോട് അസൂയ തോന്നിയെങ്കിലും അവളത് പുറത്തു കാണിച്ചില്ല, ഇത്രയും നല്ല ഓപ്പർട്യൂണിറ്റി കിട്ടിട്ടും അത് മുതലാക്കാതെ രാത്രി തന്റെയൊപ്പം ബെഡിൽ കിടക്കാൻ പെർമിഷൻ ചോദിച്ച കാമുകന്റെ മുഖത്തെ നിഷ്കളങ്കയാവാം. പക്ഷെ അവൻ രാവോളം തിരിഞ്ഞു കിടക്കുകയാണ് ഉണ്ടായതെന്നത് അവളിൽ ചെറിയ മനോവിഷമമുണ്ടാക്കി.
ദിവസ്സങ്ങള്‍ കിടന്നു പോയി. അങ്ങനെ അവരുടെ കോളജ് രണ്ടാം വർഷത്തിലേക്ക് കടന്നു. വിക്രമിനെ ദിയ ഇടയ്ക്ക് കാണുമെങ്കിലും താൻ അവന്റെ മസിൽ പവറിൽ വീഴില്ലെന്നു അവനു മനസിലായത് കൊണ്ടാവാം അവൻ പിന്നെ വീണ്ടും അപ്പ്രോച്ച് ചെയ്യാത്തത്, പക്ഷെ പിന്നീട് ഒരു ദിവസം ദിയയയും ബാലുവും കൂടി ഒരു പാര്‍ക്കില്‍ ഇരിക്കെ ഒരു ഹാർലി അവരുടെ അടുത്തേക്ക് വന്നു. അതില്‍ വിക്രമും പിറകിൽ അവനെ കെട്ടിപിടിച്ചുകൊണ്ട് ഇരിക്കുന്ന ഒരു സുന്ദരി ജൂനിയര്‍ പെണ്‍കുട്ടിയും ഉണ്ട്. ബൈക്ക് നിര്‍ത്തി അവന്‍ ബാലുവിനെ ഒന്ന് നോക്കി കൈ കൊണ്ട് ഇവിടെ വരാന്‍ ആഗ്യം കാട്ടി.
ബാലു അല്പം പേടിയോടു എഴുന്നെറ്റു അവന്റെ അടുത്തേക്ക് ചെന്നു.
“നീ കുറെ നാള്‍ ആയല്ലോ മുങ്ങി നടക്കുന്നു. വിളിച്ചാല്‍ ഫോണും എടുക്കില്ല. നിനക്ക് എപ്പോ തരാൻ പറ്റും എന്റെ പൈസ.
ഇന്ന് നീ ഒരു ഡേറ്റ് പറയ് ബാലു”
ബാലു വിക്രത്തിൻറെ കൂളിംഗ് ഗ്ലാസിലേക്ക് നോക്കി ആകെ പരുങ്ങിയപോലെ നിന്നു.
“വിക്രം ചേട്ടാ…ഞാന്‍ ആകെ ബുദ്ധിമുട്ടില്‍ ആണ്,
ഒരാഴ്ചയ്ക്ക് ഉള്ളില്‍ തരാം”
“ഡാ….കൃത്യം ഏഴു ദിവസം !!! അതിനുള്ളില്‍ കാശ് തന്നില്ലേല്‍ എന്റെ സ്വഭാവം നിനക്ക് അറിയാല്ലോ ബോക്സിംഗ് റിങ്ങിലെ ഇടി അല്ല പുറത്തു ഞാൻ, ഒരു മയം കാണിക്കില്ലാ” ഒരു ഭീഷണിയുടെ സ്വരത്തില്‍ അവനത് ബാലുവിനോട് പറഞ്ഞിട്ട് ദിയയെ ഒന്ന് ദേഷ്യത്തോടെ നോക്കിയ ശേഷം ബൈക്ക് ആക്‌സിലേറ്റർ മുറുക്കി അവിടെ നിന്ന് പോയി.
ബാലു മന്ദം മന്ദം വിളറിയ മുഖത്തോടെ ദിയയുടെ അടുത്തേക്ക് വന്നു.
“നീ അവനോട് കാശ് വാങ്ങിയോ ബാലു..”
“ഹ്മം …..എനിക്ക് അന്ന് ഒരു അത്യവശ്യം വന്നപ്പോള്‍ “
“എത്ര രൂപ “
“ര.. രണ്ടു ലക്ഷം രൂപ “
“ദൈവമേ നിനക്ക് വേറെ ആരെയും കിട്ടിയില്ലേല്‍ കാശ് വാങ്ങാന്‍, എന്തിനാട ഇത്രയും കാശ് വാങ്ങിയത്”