“നിന്റെ കയ്യില്‍ കാശ് ഇല്ലല്ലോ പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞിട്ടു …” ബാലു ദേഷ്യത്തില്‍ മറുപടി പറഞ്ഞു .
“നീയിത്ര ചൂടാകാന്‍ എന്തിരിക്കുന്നു…നിനക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാനും കൂടെ വേണ്ടേ പരിഹരിക്കാന്‍….”
ദിയ പരിഭവത്തില്‍ പറഞ്ഞു.
“തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ..” ബാലു ദേഷ്യത്തിലവളോട് പറഞ്ഞു.
“ശെരി, വൈകുന്നു പോകാം ബാലു…”
അന്ന് അവര്‍ രണ്ടുപേരും അതും പറഞ്ഞു പിണങ്ങിയാണ് തിരികെ ഹോസ്റ്റലിലേക്ക് ചെന്നത്. ബാലു അങ്ങനെ പൊട്ടിത്തെറിച്ചത് ദിയയുടെ മനസ്സിൽ വിങ്ങലുണ്ടാക്കി. അവൾ റൂമില്‍ എത്തിയപ്പോൾ അവളുടെ മുഖം വാടിയിരിക്കുന്ന കണ്ടു മെര്‍ലിന്‍ ചോദിച്ചു.
“എന്ത് പറ്റിയെടീ“
അവള്‍ ബാലുവിന്റെ ബാധ്യതയെക്കുറിച്ചു എല്ലാമാവാലോടു പറഞ്ഞു….എല്ലാം കേട്ട ശേഷം മെര്‍ലിന്‍ അത്ഭുതമൊന്നുമില്ലാതെ ദിയയുടെ തോളിൽ കൈവെച്ചു പറഞ്ഞു.
“ഡീ ബാലു പാവം….അവന്‍ നിന്നോട് മുഴവന്‍ വിവരം പറയാഞ്ഞത് ആണ്…രാകേഷ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഒന്നും നീ അറിയണ്ട എന്ന് ഞങ്ങൾ കരുതിയതാ, പക്ഷെ ഇപ്പൊ തോന്നി നീയെല്ലാം അറിയുന്നത് തന്നെയാണ് എല്ലാവർക്കും നല്ലതെന്ന്.”
ദിയ ഒന്നും മനസിലാകാതെ അടുത്തിരിക്കുന്ന നീനയെ അമ്പരന്നു നോക്കി .
“ദിയാ…നിന്റെ അഡ്മിഷന്‍ സമയത്ത് ബാലു കോളേജിലേക്ക് ഓൺബോർഡിങ് പൈസ ഇട്ടതു രാകേഷ് വഴിയാണ്, അന്നവൻ പതിനഞ്ച് ലക്ഷം രൂപയുടെ സ്ഥാനത്ത് പതിമൂന്ന് ലക്ഷം രൂപയായിരുന്നു രാകേഷിനു ഡെപ്പോസിറ്റ് ചെയ്തത്. അങ്ങനെ ബാക്കി പണം രാകേഷ് അന്ന് റെഡിയാക്കിയത് വിക്രം ചേട്ടന്‍ വഴിയാണ്. വിക്രം ചേട്ടന്‍ ആണീ രണ്ടു ലക്ഷം രൂപ കടമായി കൊടുത്തത് ഒരുറപ്പം ഇല്ലാതെ!!!. ഇപ്പോള്‍ വിക്രം ചേട്ടൻ പലതവണയായി ചോദിക്കുന്നു. ഈ 16 നുള്ളില്‍ പണം തിരികെ തരണം എന്ന് പറഞ്ഞിരുന്നു.”
“ഡീ എനിക്ക് ആകെ തല പെരുക്കുന്നു. ഇത്രയും പണം എനിക്ക് വേണ്ടിയാണവൻ ചെലവാക്കിയത്, എന്റെകൂടെ ആവശ്യമാണ് ഇത് തീർക്കേണ്ടത്. ഞാനിത് എങ്ങനെ ഒപ്പിക്കാന്‍ ആണ്….” ദിയ വിഷാദമായി തളർന്നിരുന്നു.
“ഡീ മണ്ടി…ഇപ്പോള്‍ വിക്രം ചേട്ടന്‍ നീ അവന്റെ കൂടെ നടക്കുന്ന ദേഷ്യം കൊണ്ട് കൂടിയാണ് ബാലുവിനെ ബുദ്ധിമുട്ടിക്കുന്നത്.
ബാലു, പാവം നിന്നോട് എന്താ കാര്യമെന്നു പോലും ഇത്രനാൾ പറഞ്ഞില്ല. നീ ആലോചിക്ക് എത്ര നാള്‍ ആണ് ബാലുവിനെ വിക്രം ചേട്ടൻ ഇങ്ങനെ വലിപ്പിക്കുന്നത്. നീ വിക്രം ചേട്ടനോട് ഒരു “YES” മൂളിയാല്‍ രണ്ടാളുടെയും എല്ലാ പ്രശ്നവും തീരും. അത് കൊണ്ടാണ് അന്ന് രാകേഷും അവൻ നിന്നെ പ്രൊപ്പോസ്