🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

പിന്താങ്ങി.

“അതെ ..ഇനി നിങ്ങള്‍ രണ്ടാളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍ ഒന്നും നില്‍ക്കത്തും ഇല്ലാ..”

“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല”. ദിയ അല്‍പ്പം നീരസത്തില്‍ പറഞ്ഞു.

“നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ…പ്രലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാനൊരു വാര്‍ണിംഗ് തന്നതാ..” നീന വീണ്ടും കൊട്ടി.

“ഇത്ര നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്റെ ഒപ്പം നടന്നിട്ട് ഒന്നും ആയില്ല…പിന്നെയാ ഈ അഭിനയം” ദിയ പറഞ്ഞു.

“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്റെ ആലയില്‍ വരുമ്പോളാണ് മൂര്‍ച്ചയുള്ള കത്തി ആകുന്നത്…” നീന ദിയയെ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു.

“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു Yes എന്നൊക്ക പറഞ്ഞാല്‍ വിക്രം ചേട്ടന് അതിൽ സംശയമൊന്നും തോന്നില്ലേ”. ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു.

“നിനക്ക് ആണ്പിള്ളേരേ പറ്റിയൊരു ചുക്കും അറിയാഞ്ഞിട്ടാ.. ഇവന്മാർക്ക് ഒരുപെണ്ണിനെ ഇഷ്ടപെട്ട് പോയാൽ….പിന്നെ പെണ്ണ് എപ്പോള്‍ OK പറഞ്ഞാലും മുന്നം പിന്നുമൊന്നും ആലോചിക്കില്ലാ. മാത്രമല്ല പെണ്ണിന് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും…”

“അത് ശരിയാ…” നീനയും മെർലിൻ പറഞ്ഞതിനോട് യോജിച്ചു.

“എന്നാൽ ഒക്കെ ശരി..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷ് വഴി ഒരു സൂചന കൊടുക്കും. എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം. പിന്നെ ഒക്കെ നിന്റെ മിടുക്ക്….കേട്ടല്ലോ”

“അയ്യോ ….ഇത്ര പെട്ടന്ന് ..വേണോ …” ദിയ വീണ്ടും ചിണുങ്ങി …
“വേണ്ട …വിക്രം ചേട്ടൻ ബാലുവിനെ കുറെ ഇടിച്ചിട്ട് മതി .. ”

“ശെരിയാടി …നീ പറഞ്ഞോ …ബാലുവിനെ എനിക്ക് വേണ്ടി ബുദ്ധിമുട്ടിക്കാൻ വയ്യ ….പിന്നെ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി, ക്ലാസിലും കോളേജിലുമൊന്നും അറിയാൻ പാടില്ല. കാമുകന്മാരോട് നിങ്ങൾ എല്ലാം പറയുമ്പോ അത് പ്രത്യേകം പറയണം കേട്ടല്ലോ…”

മെർലിനും നീനയും അത് സമ്മതിച്ചു തലയാട്ടി. മെർലിൻ അപ്പോൾ തന്നെ വിളിച്ചു രാകേഷിനെ വിവരം പറഞ്ഞു . ഇടയ്ക്ക് എന്തായി എന്നറിയാൻ മെർലിൻ രാകേഷിനെ വിളിച്ചെങ്കിലും വിക്രം ഫോൺ എടുക്കുന്നില്ല എന്നായിരുന്നു അവന്റെ മറുപടി …

അന്ന് രാത്രി ദിയക്ക് ഉറക്കം വന്നില്ല. നേരിയ മയക്കം വന്നു തുടങ്ങിയപ്പോൾ .. അവളുടെ ഫോൺ റിങ് ചെയ്തു, ബെഡിൽ നിന്നും അവളെഴുന്നേറ്റു മുടി ഉച്ചിയിൽ കെട്ടിക്കൊണ്ട്
കാൾ എടുക്കാൻ നോക്കുമ്പോ …
ആ കാൾ കട്ടായി. അവൾ ലോക്ക് ആയ സോണി ഏക്സ്‌പീരിയയിൽ ഒരു മിസ്സ്ഡ്

Leave a Reply

Your email address will not be published. Required fields are marked *