എല്ലാവരും തന്നോട് അമിത ബഹുമാനം കാട്ടുന്ന പോലെയവള്‍ക്കു തോന്നി. കേരളത്തിലെ കോളജുകളുടെ സ്ഥിതിയെയല്ല അവിടെയെന്നു അവൾക്ക് നല്ലപോലെ മനസിലായി.
ലാബും ക്ലാസ്സിലെ തിരക്കും കഴിഞ്ഞിട്ട് വൈകുന്നേരമാണ് ദിയക്ക് ബാലുവിനോട് സംസാരിക്കാനൊരുവസരം കിട്ടിയത്.
“വിക്രം എന്താ പറഞ്ഞത് ….ദിയ” ബാലു അവളോട് ചോദിച്ചു..
“ബാലു നീയിത്ര പാവം ആകരുത്…” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.
“ദിയ ഞാന്‍ എന്ത് ചെയ്യും……
രാകേഷ് നമ്മളെ രക്ഷിക്കാന്‍ വേണ്ടി പറഞ്ഞത് ഇപ്പൊരബദ്ധം ആയതുപോലെയാണ്…..” ബാലു വിഷമത്തോടെ പറഞ്ഞു.
“നീയും നിന്റെ രാകേഷും!!” ദിയ മുറുമുറുത്തു.
“സോറി ദിയ, അവന്‍ എന്നോട് അതിനു മാപ്പും പറഞ്ഞു രാവിലെ തന്നെ”. ബാലു പറഞ്ഞു നിർത്തി.
“അവന്‍ ചിലപ്പോ പാവം ആകും. പക്ഷെ വിക്രം അത്ര പാവം ഒന്നും അല്ല എന്ന് എനിക്ക് തോന്നുന്നത് ഒരു മാതിരി വഷളന്‍ നോട്ടം…” ദിയ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു.
“നിനക്ക് എല്ലാവരെയും സംശയമായിട്ടാണ് ദിയ….
രാകേഷ് നമ്മുടെ അഡ്മിഷന്‍ കാര്യം എല്ലാം ശരി ആക്കിയത് വിക്രം ചേട്ടൻ വഴി ആണെന്നാണ് പറഞ്ഞത്….” ബാലു തന്റെ ആകെയുള്ള സുഹൃത്തായ രാകേഷിനെയും വിക്രമിനെയും ന്യായീകരിക്കാൻ ശ്രമിച്ചു.
“ആയിക്കോട്ടെ …എന്നാലും ഇതിച്ചിരി ഓവർ അല്ലെ…ബാലു”
“അങ്ങനെ എല്ലാരും വിശ്വസിച്ചോട്ടെ … നീ എന്റെയാണെന്ന് എനിക്കും നിനക്കും അറിഞ്ഞാൽ പോരെ ….”
“….ഹമ് …ഉം.” ദിയ മനസ് തുറന്നു ചിരിച്ചു.
“പിന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് നമുക്ക് കുറച്ചു വില കോളേജില് കിട്ടിയില്ലേ …..ഇന്ന് തന്നെ പിള്ളേര്‍ എല്ലാം എന്റെ കൂടെ കൂടാന്‍ മത്സരം ആയിരുന്നു ..എന്തായാലും ഒരു വർഷം കഴിഞ്ഞാൽ വിക്രം ചേട്ടൻ കോഴ്സ് കഴിഞ്ഞു പോകും” ബാലു പറഞ്ഞു നിർത്തുമുന്നേ…… “മതി മതി…..ഇനി ഇത് പറഞ്ഞാല്‍ നമ്മള് വെറുതെ പിണങ്ങിയാലോ…” ദിയ ബാലുവിനോട് ചിരിച്ചുകൊണ്ട് നിര്‍ത്താൻ പറഞ്ഞു.
ഹോസ്റ്റലില്‍ എത്തിയപ്പോള്‍ നീനയ്ക്കും മെര്‍ലിനും ഭയങ്കര സന്തോഷം വിക്രം ചേട്ടന്റെ പെണ്ണിന്റെ റൂം മേറ്റ് എന്ന് പറഞ്ഞു സീനിയേഴ്സ് ഇരുവരെയും