ബാലു അവളെ ആദ്യത്തെ നോട്ടം നോക്കിയപ്പോൾ തന്നെ അവന്റെ കണ്ണിൽ നിന്നും വെള്ളം ടൈല്സില് ഒറ്റി!!
“വിനീത …!!!!!!!”
ബാലു ബെഡിന്റെ അരികിൽ ഇരുന്നുകൊണ്ട് ജീവച്ഛവം പോലെയിരിക്കുന്ന വിനീതയുടെ കൈകോർത്തു പിടിച്ചു.
അവന്റെ കണ്ണീരിൽ വിനീതയുടെ കൈകൾ നനയിച്ചു.
“നീയിത്ര നാൾ എവിടെയായിരുന്നു…?!!
ദൂരെയേതോ ആശുപത്രിയിലാണെന്നു
മാത്രം എനിക്കറിയാമായിരുന്നുള്ളു…”
“അവൾക്കൊന്നും ഓർമയില്ല ബാലു..!!!”
“സദാചാരത്തിന്റെ കണ്ണിൽ നിനക്ക് അന്ന് രണ്ടു പേര് ചുംബിക്കുന്നത് തെറ്റായി തോന്നിയതിന്റെ
ഫലം!!!” വിക്രം വിധിയെ പഴിക്കുന്നപോലെ ബാലുവിനെ തോളിൽ കൈവെച്ചു.
“സാരമില്ല!! ബാലു. അന്ന് നിനക്ക് 16 വയസ്! തെറ്റ് പറ്റാം ….
പക്ഷെ ചിരിച്ചു കളിച്ചു നടന്നിരുന്ന എന്റെ പൊന്നോമനയെ ഇങ്ങനെ ആക്കിയതിനു മിനിമം ഞാനിത്രയെങ്കിലും നിന്നോട് ചെയ്യണ്ടേ….”
“വിക്രം ഞാൻ … ഞാനെന്തു പ്രായശ്ചിത്തം വേണേലും ചെയ്യാം!!!” ബാലു തിരിഞ്ഞുകൊണ്ട് വിക്രമിന്റെ മുന്നിൽ കേണു.
“എന്നോടപ്പം ഇവളെ നിന്റെ ആയുഷ്കാലത്തെക്ക് മുഴുവനും നോക്കാമോ ….”
“നോക്കാം !!!” കരഞ്ഞു കലങ്ങിയ കണ്ണീരുമായി ബാലു പറഞ്ഞു.
വിക്രം ഓരോ സ്പൂണായി അവിൽ മിൽക്ക് വിനീതയുടെ ചുണ്ടുകൾക്കിടയിലേക്ക് വെച്ചുകൊടുത്തു. ബാലുവിന്റെ കണ്ണീർ കണ്ടെന്നോണം വിനീതയുടെ കണ്ണിൽ നിന്നും കണ്ണീർ കവിലൂടെ ഒറ്റുമ്പോ വിക്രം പറഞ്ഞു.
“ഇത്രയൊക്കെ എന്റെ മനസ്സിൽ ഉണ്ടായിട്ടും നിന്നെ ആദ്യം കണ്ടപ്പോഴേ കൊല്ലാൻ ഒരുങ്ങിയതാണ്. പക്ഷെ അപ്പോഴും നീ എന്താണ് ചെയ്തെന്നു അറിയാതെ പോകും, നിനക്ക് അറിയണം സ്നേഹിക്കുന്നവർ നിന്നെ വിട്ടു പോകുമ്പോ ഉള്ള വേദന!!!!!
അത് മാത്രമല്ല ഈ ലോകം മൊത്തം ഞാൻ ഒരു വഷളനും തെമ്മാടിയും ആണെങ്കിൽ പോലും എന്നെ മനസിലാക്കിയത് ദിയ മാത്രമാണ്, നീയെന്താണ് പറഞ്ഞത് അവളെ ഞാൻ ചതിച്ചെന്നോ.?!!! സ്വപ്നത്തിൽ പോലും ഞാനത് ആലോചിച്ചിട്ടില്ല ബാലു.
എന്റെ മനസ് ദുഷിച്ചതാണോ എന്ന് നീ ചോദിച്ചു….ഇല്ലേ!??
അങ്ങനെയൊരു മനസാണെനിക്കെങ്കിൽ
ദിയ പണ്ടേ നിന്റെയീ പാസ്ററ് അവൾ അറിയുമായിരുന്നു….പക്ഷെ ഞാനൊരിക്കൽ പോലും ദിയയോട് നിനക്കിതുപോലെയൊരു മുഖം ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടില്ല !! പറയുകയുമില്ല.”
ബാലു കരഞ്ഞുകൊണ്ട് വിക്രമിന്റെ കാലിൽ വീണു. വിക്രമവനെ തോളിൽ പിടിച്ചു എണീപ്പിച്ചു.
“വേണ്ട ബാലു… എന്റെ വിനീതയെ പൊന്നു പോലെ ഞാൻ നോക്കിക്കോളാം..ഡോക്ടർമാർ കൈവിട്ടെങ്കിലും എനിക്കങ്ങനെ പറ്റില്ലാലോ…”