എത്രയായാലും ബാലുവിന്റെ സ്വന്തമാണെന്നു വിശ്വസിച്ചാണവൾ അവനോടപ്പം ഇങ്ങോട്ടേക്ക് വന്നത്. ഇപ്പൊ അവളുടെ കഴുത്തിൽ വിക്രം കെട്ടിയ താലിയില്ലെന്നു മാത്രമേയുള്ളു. വിക്രമിന്റെ എല്ലാം എല്ലാമായി അവൾ മാറിയിരിക്കുന്നു.ദിയ അവസാനമായി ബാലുവിനെയോർത്തു കരഞ്ഞപ്പോൾ. മെർലിനും നീനയും അവളെയാശ്വസിപ്പിച്ചു.
“മെർലി നീനെ..അവൻ പറഞ്ഞത് എന്താണെന്നറിയാമോ….
എനിക്ക് ചേരുന്നത് വിക്രം തന്നെയാണെന്ന്!!
ബാലു അത് പറയുമ്പോ എനിക്കറിയാം അവൻ ജീവൻപിടയുകയായിരിക്കും….”
മെർലിനും നീനയ്ക്കും അത് കേട്ടപ്പോൾ ആദ്യമായി ബാലുവിനോട് വല്ലാത്ത മതിപ്പ് അവർക്ക് തോന്നി. മെർലിൻ സ്വയമവളുടെ തെറ്റ് മനസിലാക്കി രാകേഷിനോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവൻ ആകെ ചോദിച്ചത് ബാലുവിനോട് അവൾ ചെയ്ത തെറ്റിന് മാപ്പ് പറയാൻ ആണ്. മെർലിൻ രാകേഷിനെ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു. അവൾ കരയുന്നത് ആദ്യമായിട്ടാണ് നീനയും ദിയയും പോലും മനസിലാക്കിയത്. പിറ്റേന്ന് ബാലുവിനോട് മാപ്പു ചോദിയ്ക്കാൻ എന്നും കാണുന്ന കഫേയിലേക്ക് അവരൊത്തുകൂടി.
മെർലിൻ ബാലുവിനോട് സോറി ചോദിച്ചപ്പോൾ, ഇതൊക്കെ കോളേജ് ലൈഫിലെ ഒരു തമാശയല്ലേ!! ഞാനത് അങ്ങനെയെടുക്കുന്നുള്ളു എന്ന് പറഞ്ഞുകൊണ്ട് ബാലു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു നടന്നു. അങ്ങനെ രാകേഷും മെർലിനും വീണ്ടും ഒന്നിച്ചു.
വിനീതയെ പരിചരിക്കാൻ വേണ്ടി മിക്കപ്പോഴും ദിയ വിക്രമിന്റെ വീട്ടിലേക്ക് പോകും. അവരുടെ സ്നേഹം നിറഞ്ഞ ശുശ്രൂഷയിൽ അവൾക്ക് മാറ്റം വന്നു തുടങ്ങി. ദിയ ഒരുപാട് നിർബന്ധിച്ചപ്പോൾ വിക്രം ദിയയെയും അവന്റെ വീട്ടിൽ താമസിപ്പിക്കാൻ തയാറായി.
രാകേഷിന് ജോലി കിട്ടിയപ്പോൾ മെർലിന്റെ കയ്യില് അവൻ മോതിരമിട്ടു. ആദർശും നീനയും ഇപ്പോഴും പ്രണയിച്ചു കൊതിതീരാതെ നടക്കുന്നു. ആദർശിനു ദിയെയെന്നാലിപ്പോ കൂടെപ്പിറപ്പിനെ പോലെയാണ്, ദിയ നീനയോടു നാട്ടിലേക്ക് പോകും മുൻപേ രജിസ്റ്റർ ഓഫീസിൽ അവരുടെ കല്യാണം നടത്തണമെന്ന് പറഞ്ഞിരുന്നു. നീനയുടെ അച്ഛനും അമ്മയും അവൾക്ക് നാട്ടിൽ മറ്റൊരു വിവാഹം ഏതാണ്ട് ഉറപ്പിച്ചത് അവൾ എല്ലാരോടും കൂടി പറഞ്ഞപ്പോൾ ദിയ തന്നെയാണ് അതിനു മുൻകൈ എടുത്തതും.
ദിയയുടെ അച്ഛനോട് വിക്രമിന്റെയും വിനീതയുടെയും കാര്യങ്ങൾ പറയാൻ ആയി നാട്ടിലേക്കവള്‍ ചെന്നപ്പോൾ അദ്ദേഹം വിക്രമിനെ പോലെ ഒരാളെ ദിയ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല, വിക്രമിന്റെ അച്ഛന്റെ ക്രിമിനൽ പശ്ചാത്തലം ദിവാകരന് ഉള്ളിൽ വല്ലാതെ ഭയമുണ്ടാക്കി. അച്ഛന്റെ സമ്മതമില്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്നു ദിവാകരനോട് ദിയ സത്യം ചെയ്തതിനു ശേഷം അവൾ തിരികെ മുംബൈയിലേക്ക് വന്നു. കോഴ്സിന്റെ അവസാനവർഷത്തിലേക്ക് കടന്നപ്പോൾ പഠിത്തം മാത്രമായിരുന്നു അവളുടെ മനസ്സിൽ. വിക്രം ബിസിനസുമായി തിരക്കായിരുന്നെങ്കിലും അവളെ നല്ലപോലെ സപ്പോർട്ട് ചെയ്തു. ആ സമയങ്ങളിൽ അവർ പരസ്പരം മനസുകൊണ്ട് ഒന്നാണെങ്കിലും ശരീരംകൊണ്ട് അകലം പാലിച്ചു. വിനീത വീട്ടിൽ വിഷമിച്ചിരിക്കുമ്പോ താൻ മാത്രം ഇങ്ങനെ ചിരിച്ചു സന്തോഷിച്ചു നടക്കുന്നതിൽ എന്തർഥമെന്നു അവൾ ചിന്തിച്ചു കാണണം.
നാളുകൾ അതിവേഗം കടന്നുപോയി കോഴ്സ് പൂർത്തിയായ സെറിമണിക്ക് ദിയയുടെ അച്ഛൻ വന്നപ്പോൾ അവൾ തിരികെ നാട്ടിലേക്ക് വരാനായിട്ട് അച്ഛനോട് വിസമ്മതിച്ചു. വിനീതയെ നോക്കാൻ കൂടെയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ സമ്മതിക്കുകയാണ് ഉണ്ടായത്. പക്ഷെ അച്ഛനെ തിരികെ പോവാനുമവൾ അവൾ സമ്മതിച്ചില്ല. ഇന്റേൺഷിപ് മുംബയിൽ തന്നെ ചെയ്യാമെന്നവൾ