ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

“അനുവിന് നിന്നെ പണ്ടേ അറിയാമത്രേ! നിന്നോടുള്ള ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന്! നീ അറിയാതെ നിന്നെ എത്രയോ കാലമായി ആ കുട്ടി ശ്രദ്ധിക്കുന്നു…”

 

എന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നു. ഞാൻ അറിയാതെ എന്നെ ശ്രദ്ധിക്കാനോ? അപ്പൊ ഞാൻ ഈ കാണിച്ചുകൂട്ടിയതൊക്കെ…

 

“അവർ എല്ലാം തുറന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കും തോന്നി… എന്റെ മോന് അവളെക്കാൾ നല്ലൊരു പെണ്ണിനെ വേറെ കിട്ടില്ല എന്ന്. സ്നേഹിക്കാൻ ഇത്രയും മനസ്സുള്ള, ഇത്രയും വലിയ നിലയിലുള്ള ഒരു കുട്ടിയെ കളയുന്നത് മണ്ടത്തരമല്ലേ?

അതുകൊണ്ട് ഞങ്ങൾ ഈ ബന്ധത്തിന് അങ്ങു സമ്മതിച്ചു!”

 

അമ്മ എന്റെ കൈകളിൽ സ്നേഹത്തോടെ പിടിച്ചു.

 

ഈ തള്ള രാവിലേ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്…. 🤔

 

“അമ്മ രാവിലെ പറഞ്ഞതൊക്കെ മോൻ അങ് മറന്നേക്ക്. അതൊക്കെ എന്റെ ഒരു അറിവില്ലായ്മ കൊണ്ട് പറഞ്ഞതാ… ജാതകവും പൊരുത്തവും വയസ്സും ഒന്നും നോക്കേണ്ട കാര്യമില്ല.”

 

ശേഷം അമ്മ ശബ്ദം താഴ്ത്തി ഒരു രഹസ്യം പോലെ പറഞ്ഞു:

“പിന്നെ… അനുവിന് കുറച്ച് ദേഷ്യം കൂടുതലുണ്ട് എന്നേ ഉള്ളു. ആള് ഇത്തിരി മുൻകോപിയാ… പക്ഷേ പാവമാണ് എന്നാ മാഡം പറഞ്ഞത്.നീ അവളുടെ ജീവനാണത്രെ…”!

 

“മോൻ ഒന്നും ആലോചിച്ചു തല പുകയ്ക്കണ്ട. പോയി കിടന്നോ…”

 

പറഞ്ഞ പകുതിയും മനസ്സിലായില്ലെങ്കിൽ ഒരു വാക്ക് മാത്രം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു…

 

കല്ല്യാണം…..!

 

എവിടെ നിന്നോ ഒരു ഊർജ്ജം വന്നപോലെ. ശരീരത്തിലെ ബാക്കി ശക്തി കൂടി പെറുക്കിക്കൂട്ടി ഞാൻ ആ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *