ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

ഞാൻ ഒട്ടും സമയം കളയാതെ കാര്യത്തിലേക്ക് കടന്നു. ഇന്നലെ അവൻ പോയത് മുതൽ ഇന്ന് ഞാൻ ഇങ്ങോട്ട് വന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

 

എല്ലാം കേട്ടുകഴിഞ്ഞ് കിരൺ എന്നെ നോക്കി ചിരിച്ചു വെറും ചിരിയല്ല നല്ല അസ്സൽ പൊട്ടിച്ചിരി…

 

“എന്താടാ ചിരിക്കുന്നേ? ഞാൻ ഇവിടെ നിന്ന് വിയർക്കുമ്പോഴാണോ നിന്റെ കോപ്പിലെ ചിരി?”

 

എനിക്ക് ദേഷ്യം വന്നു.

 

“അല്ലടാ… നിന്റെ കാര്യം ആലോചിച്ചപ്പോൾ ചിരി വന്നതാ. നീ എന്തൊരു സാഡിസ്റ്റ് (Sadist) ആണടാ?”

 

അവൻ ചോദിച്ചു.

 

“സാഡിസ്റ്റോ? ഞാനോ? എടാ, ഞാൻ ഇവിടെ ഇരയാടാ… ഇര! നീ എന്താ ഉദ്ദേശിച്ചത്?”

 

ഞാൻ അന്തംവിട്ടു.

അവൻ ചിരി നിർത്തി, ഗൗരവത്തിൽ എന്റെ തോളിൽ കൈവെച്ചു.

 

“അതൊക്കെ അവിടെ നിൽക്കട്ടെ. നീ എന്റെ ചോദ്യത്തിന് മറുപടി പറ. നിനക്ക് അവളെ ഇഷ്ടമാണോ?”

 

ആ ചോദ്യം കേട്ടതും ഞാൻ ഒന്ന് പരുങ്ങി. ഇരുട്ടായതുകൊണ്ട് എന്റെ മുഖം ചുവന്നത് അവൻ കണ്ടില്ല.

 

“അത്… കാണാൻ കൊള്ളാം. നല്ല ഭംഗിയാ… പിന്നെ നല്ല പഠിപ്പ്…, പെരുമാറ്റം അതിനെക്കുറിച്ച് വലിയ ധാരണയില്ല പക്ഷേ സ്വൽപ്പം ജാഡയൊക്കെ ഉള്ള കൂട്ടത്തിലാ..”

 

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ, താല്പര്യമില്ലാത്ത പോലെ പറഞ്ഞു.

 

“എടാ പൊട്ടാ, വളച്ചുകെട്ടാതെ പറ. നിനക്ക് അനു ചൈതന്യയെ ഇഷ്ടമാണോ അല്ലയോ?”

 

ഞാൻ ഒരു നിമിഷം ആലോചിച്ചു.അവൾക്കുറിച്ച് ആലോചിക്കുംതോറും എവിടെനിന്നോ വരുന്ന കുളിർക്കാറ്റേന്നെ തഴുകി മറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *