ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

 

ഏട്ടൻ താടിക്ക് കൈകൊടുത്തു.

 

“അല്ല, ആലോചിച്ചു നോക്ക്… കോടികൾ ആസ്തിയുള്ള, ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ഡോക്ടർ. അവൾ നിന്നെ എവിടെ വെച്ച് കാണാനാ? അതും വർഷങ്ങൾക്ക് മുൻപ്?”

 

ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ എനിക്കും അത് ശരിയാണല്ലോ എന്ന് തോന്നി. കിരൺ പറഞ്ഞപ്പോൾ അതൊന്നും ഓർത്തില്ല.

 

“അതേസമയം… ഞാൻ തിരക്കിയടത്തോളം അനു ചൈതന്യ എന്ന് പറയുന്ന വ്യക്തി ക്ലീൻ ആണ്. ബിസിനസ്സിലോ വ്യക്തിജീവിതത്തിലോ ഒരു മോശം പേരും കേട്ടിട്ടില്ല. നല്ല അന്തസ്സുള്ള കുടുംബം. അതുകൊണ്ട് അവൾ കള്ളം പറയാൻ സാധ്യതയില്ല. പക്ഷെ…”

 

ഏട്ടൻ ഒന്ന് നിർത്തി, എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

 

“ഈ കണക്കുകൂട്ടലുകൾ എവിടെയോ തെറ്റുന്നുണ്ട്. നിനക്ക് ഇതിൽ എന്താ പറയാനുള്ളത്? നിനക്ക് അവളെ മുൻപ് എവിടെയെങ്കിലും വെച്ച് കണ്ടതായി ഓർമ്മയുണ്ടോ?”

 

“ഇല്ല…”

 

ഞാൻ തലയാട്ടി.

 

എന്റെ ഓർമ്മയിൽ ഒരിടത്തുപോലും അങ്ങനെയൊരു മുഖമില്ല. ഇന്നലെ കണ്ടതല്ലാതെ, അതിനു മുൻപ് അനു ചൈതന്യ എന്നൊരാളെ ഞാൻ കണ്ടിട്ടുപോലുമില്ല.

 

ഏട്ടന്റെ ചോദ്യം എന്റെ ഉള്ളിലും വലിയൊരു ചോദ്യചിഹ്നമായി മാറി.

 

ശരിയാണല്ലോ… എന്റെ ലോകം വളരെ ചെറുതാണ്. വീട്, കളിക്കാൻ പോവുന്ന പറമ്പ് , പിന്നെ ഇടയ്ക്കൊന്ന് കാണുന്ന കിരൺ. അതിനപ്പുറം വലിയ സൗഹൃദങ്ങളോ കറക്കങ്ങളോ എനിക്കില്ല.

 

അങ്ങനെയുള്ള എന്നെ, ലണ്ടനിലും അമേരിക്കയിലും ഒക്കെ പഠിച്ചു വളർന്ന, ഒരു ഡോക്ടർ എവിടെ വെച്ച് കാണാനാണ്? അതും വർഷങ്ങൾക്ക് മുൻപ്?

Leave a Reply

Your email address will not be published. Required fields are marked *