അടുത്ത നിമിഷം, എന്റെ ചെവിയിൽ ഒരു കൈ പിടി വീണു!
ഏട്ടത്തി!
“പ്രാണിയോ? അതിന് എവിടെയാടാ ആ വീട്ടിൽ പ്രാണി?എന്റെ മുഖത്ത് നോക്കി നുണ പറയുന്നോ നീ?”
ചോദ്യത്തോടൊപ്പം ചെവി പതുക്കെ തിരിക്കാനും തുടങ്ങി.
“ആഹ്…!”
കണ്ണിൽ നിന്നും പൊന്നീച്ച പാറുന്ന വേദനയായിരുന്നു! സ്നേഹത്തിന്റെ പേരിലാണെങ്കിലും ഏട്ടത്തിയുടെ പിടിക്ക് നല്ല ബലമാണ്.
“ഏട്ടത്തീ… വിട്…സത്യായിട്ടും വേദനിക്കുന്നു……”
എന്റെ ശബ്ദം കേട്ടപ്പോൾ ഏട്ടത്തിക്ക് സത്യമാണെന്ന് തോന്നി കാണണം. പിടി മെല്ലേ അയഞ്ഞു.
“ഇനി മേലാൽ എന്നോട് കള്ളം പറഞ്ഞാൽ ചെവി ഞാൻ അറുത്തെടുക്കും…കേട്ടോടാ…”
ഏട്ടത്തി ചിരിച്ചുകൊണ്ട് കൈ എടുത്തു.
ഞാൻ വേദനിച്ച ചെവി തടവിക്കൊണ്ട്, അവർക്ക് മുഖം കൊടുക്കാതെ ഭിത്തിയുടെ ഭാഗത്തേക്ക് തെറ്റി തിരിഞ്ഞു കിടന്നു.
വേദനയും അതിനേറെക്കാൾ കൂടുതൽ നാണക്കേടും കൊണ്ട് എനിക്ക് അവരെ നോക്കാൻ വയ്യായിരുന്നു….
“വാവേ… പിണങ്ങിയോടാ? ഞങ്ങടെ വാവക്കുട്ടൻ പിണങ്ങിയോ?”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. ഭിത്തിയോട് ചേർന്ന്, മിണ്ടാതെ കിടന്നു.
സത്യത്തിൽ പിണക്കത്തേക്കാൾ കൂടുതൽ ഉള്ളിലെ പരിഭ്രമം മാറാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ വിടാൻ ഭാവമില്ലാത്ത രീതിയിൽ ചേച്ചിയും ഏട്ടത്തിയും എന്റെ ഇരുവശത്തുമായി അമർന്നിരുന്നു.
“ഇങ്ങോട്ട് നോക്കടാ കുട്ടാ…”
ഏട്ടത്തി എന്റെ തോളിൽ പിടിച്ച് തിരിക്കാൻ നോക്കി. “ചെവി വേദനിച്ചോ? സാരമില്ലെടാ, ഏട്ടത്തി ചുമ്മാതല്ലേ…”