ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

Posted by

അവളുടെ മുന്നിൽ, അതും ഇത്രയും മുതിർന്നവരുടെ നടുവിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കാൻ എനിക്കപ്പോൾ ധൈര്യം വന്നില്ല.പോരാത്തതിന് ഇതെന്റെ വീടും കൂടിയല്ല….

 

എന്തുകൊണ്ടാണ് ഞാൻ ഇവളുടെ മുന്നിൽ ഇത്രയും മാറുന്നത് എന്നതിന്റെ ഉത്തരം ഞാൻ സ്വയം കണ്ടെത്താൻ ശ്രമിക്കുകയാണ്….

 

ഒരു പക്ഷെ അവൾക്ക് ഇതെല്ലാം ശീലമായതുകൊണ്ടാവാം… അല്ലെങ്കിൽ, പണത്തിന്റെ ആത്മവിശ്വാസം നൽകുന്ന ധൈര്യം കൊണ്ടാവാം.

എന്തായാലും, ആ നിമിഷം മുന്നിലിരിക്കുന്ന അനുവിനെ കണ്ടപ്പോൾ എനിക്ക് തോന്നി, ഞങ്ങൾ തമ്മിലുള്ള ദൂരം ആ സോഫകൾ തമ്മിലുള്ള ദൂരത്തേക്കാൾ വലുതാണെന്ന്!

 

ഒന്നും വേണ്ടായിരുന്നു….. എനിക്കെന്തോ ഞങൾ ചെരേണ്ടവരല്ല എന്നൊരു തോന്നൽ…

 

ഇറങ്ങി പോയാലോ..

 

ഏകദേശം ആ ചിന്തയിൽ തന്നേ ഉറച്ച് നിൽക്കുമ്പോഴാണ് അനുവിന്റെ കുടുംബത്തിൽ പെട്ടവരെന്ന് തോന്നിക്കുന്ന, പ്രായമുള്ള രണ്ട് സ്ത്രീകൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്. പിന്നാലെ യൂണിഫോം ധരിച്ച ജോലിക്കാരും ഉണ്ടായിരുന്നു….

 

അവരുടെ കൈകളിലെ വലിയ ട്രേകളിൽ നിറയെ വിഭവങ്ങൾ. സ്വർണ്ണനിറമുള്ള ബോർഡറുള്ള വിലകൂടിയ കപ്പുകളിലാണ് ചായ. കൂടെ പേര് പോലും അറിയാത്ത കുറെ തരം പലഹാരങ്ങൾ. കശുവണ്ടിയും ബദാമും ഒക്കെ വേറെ….

 

ഞാൻ പേടിയോടെയാണ് ആ ചായക്കപ്പ് കയ്യിലെടുത്തത്. വല്ലതും തട്ടി താഴെ വീണാൽ എന്റെ അക്കൗണ്ടിലുള്ള കാശ് മുഴുവൻ കൊടുത്താലും മതിയാവില്ലല്ലോ എന്ന ഭയം.

എല്ലാവരും ചായ കുടി തുടങ്ങി. ആ നിശബ്ദതയിൽ കപ്പും സോസറും കൂട്ടിമുട്ടുന്ന ‘കിരുകിരാ’ ശബ്ദം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *