“അല്ല രണ്ടു ആളും ചേര്‍ച്ച കുറവ് പോലെ . ബാലുവിന് ദിയയെക്കാള്‍ height കുറവ് ആണല്ലോ “ വിക്രം ചിരിച്ചു കൊണ്ട് ചോദിച്ചു
“അതില്‍ എന്തിരിക്കുന്നു ,ബാലുവിന്റെ മനസ്സ് കണ്ടു ആണ് ഞാന്‍ ഇഷ്ടപെട്ടത് “ ദിയ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു
“ So you have got a nice herat too”..അയാള്‍ ചിരിച്ചു കൊണ്ട് പറഞു
ദിയയെ ക്ലാസ് വരെ വിക്രം ഒപ്പം വന്നു .” ദിയ ..you are so beautifull and at the same time too hot too “ ..വിക്രം മെല്ലെ അവളുടെ ചെവിയില്‍ പറഞ്ഞു .
ദിയക്ക് ദേഷ്യവും വെറുപ്പും ഒക്കെ തോന്നി എങ്കിലും ഒരു വിളറിയ ചിരി ചിരിച്ചു അകത്തേക്ക് കയറി .ക്ലാസ് തുടങ്ങിയിരുന്നു . ബാലു ഒരു മൂലയില്‍ ഇരിക്കുന്നത് അവള്‍ കണ്ടു .”പാവം ..” അവള്‍ക്കു ദേഷ്യവും തോന്നി .
“വിക്രം ചെട്ടന്റെ ലൈനാ “ പലരും പരിജയപെടുന്നത് തന്നെ അതും പറഞ്ഞാ .എല്ലാവരും ദിയയോട് അമിത ബഹുമാനം കാട്ടുന്ന പോലെ അവള്‍ക്കു തോന്നി .
കേരളത്തിലെ കോളജുകളുടെ സ്ഥിതിയെ അല്ല അവിടെ എന്ന് അവള്‍ക്കു തോന്നി . വൈകുനേരം ആണ് പിന്നീട് ബാലുവിനോട് സംസാരിക്കാന്‍ അവസരം കിട്ടിയത്
“വിക്രം എന്താ പറഞ്ഞത് “ ബാലു അവളോട് ചോദിച്ചു .
. “ ബാലു ഇത്രാ പാവം ആകരത് “ അവള്‍ ദേഷ്യത്തില്‍ പറഞ്ഞു .
“ ദിയ ഞാന്‍ എന്ത് ചെയ്യും ..പിന്നെ നിനക്ക് രാകേഷിനെ അറിയാത്ത കൊണ്ടാ …അവന്‍ വെറും പാവം ആണ് .നമ്മളെ രക്ഷിക്കാന്‍ പറഞ്ഞത് അബദ്ധം ആയതു ആണ് ..അവന്‍ എന്നോട് മാപ്പും പറഞ്ഞു രാവിലെ തന്നെ “ ..ബാലു പറഞ്ഞു .
“അവന്‍ പാവം ആകും ..പക്ഷെ വിക്രം അത്ര പാവം ഒന്നും അല്ല എന്ന് എനിക്ക് തോനുന്നത് ഒരു മാതിരി വഷളന്‍ നോട്ടം “