മധുര പതിനെട്ടിൽ ആയിഷ 6 [ഗില്ലി ബാല]

Posted by

 

​താഴെ അടുക്കളയിൽ നിന്നും ചായയുടെ മണം വരുന്നുണ്ടായിരുന്നു. ഫൈസി ഉണർന്നു കാണുമെന്ന് കരുതി അവൾ വേഗത്തിൽ പടികൾ ഇറങ്ങി.

 

​പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം ഐഷു കേട്ടു. ചെന്ന് നോക്കുമ്പോൾ ഫൈസി വളരെ ഗൗരവത്തിൽ ചായ ഉണ്ടാക്കുന്ന തിരക്കിലാണ്.

 

അടുപ്പത്ത് ഒരു വശത്ത് ചായ തിളയ്ക്കുന്നു, മറുവശത്ത് അവൻ ദോശയ്ക്കുള്ള മാവ് പാകത്തിന് കലക്കി വെക്കുന്നുണ്ട്.

 

ആ വലിയ വീടിന്റെ അടുക്കളയിൽ ആണുങ്ങൾ അധികം കയറാത്തതാണ്, പക്ഷേ ഫൈസിയുടെ ഈ വേഷം കണ്ടപ്പോൾ ഐഷുവിന് വല്ലാത്തൊരു സ്നേഹം തോന്നി.

 

​അവൾ ശബ്ദമുണ്ടാക്കാതെ പതുക്കെ അവന്റെ പിന്നിലൂടെ ചെന്നു. ഫൈസി ചായ പാത്രത്തിലേക്ക് പഞ്ചസാര ഇടാൻ ഒരുങ്ങുമ്പോഴാണ് ഐഷു അവന്റെ നടുവിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് പുറകിലൂടെ ആഞ്ഞു കെട്ടിപ്പിടിച്ചത്.

 

അവന്റെ പുറത്ത് തന്റെ മുഖമമർത്തി അവൾ ആ മണം ആവോളം ശ്വസിച്ചു.

 

​”എന്താടാ ഇക്കു… രാവിലെ തന്നെ തുടങ്ങിയോ പാചകം?” അവൾ കുറുമ്പോടെ ചോദിച്ചു.

 

​ഫൈസി ഒന്ന് ഞെട്ടിയെങ്കിലും അവളുടെ കൈകളുടെ സ്പർശനം തിരിച്ചറിഞ്ഞപ്പോൾ അവൻ ചിരിച്ചു.

 

“ഓ… നീ എഴുന്നേറ്റോ? ഞാൻ കരുതി നീ ഉച്ചവരെ ഉറങ്ങുമെന്ന്.”

 

​ഐഷു പതുക്കെ പിടിവിട്ട് അവന്റെ അരികിലേക്ക് വന്നു

 

. “അല്ല, ഞാൻ വന്നിട്ട് ഇതൊക്കെ ഉണ്ടാക്കില്ലേ? എന്നെ എന്തിനാ ഇപ്പൊ ഇതിന് വിടുന്നത്? കാക്കു എന്തിനാ വെറുതെ കഷ്ടപ്പെടുന്നത്?”

 

Leave a Reply

Your email address will not be published. Required fields are marked *