മധുര പതിനെട്ടിൽ ആയിഷ 8 [ഗില്ലി ബാല]

Posted by

 

 

 

​”നിനക്ക് വിശക്കുന്നുണ്ടോ ഐഷൂ?” അജു പതുക്കെ ചോദിച്ചു.

​”നന്നായി വിശക്കുന്നുണ്ട് അജൂ,” അവൾ അവന്റെ തോളിൽ തല ചായ്ച്ചുകൊണ്ട് പറഞ്ഞു.

​വിജയാഘോഷത്തിന്റെ ഭാഗമായി ഒരു നല്ല ട്രീറ്റ് കൊടുക്കാൻ അജു തീരുമാനിച്ചു. അവർ പട്ടണത്തിലെ ഒരു പ്രശസ്തമായ ഹോട്ടലിന് മുന്നിൽ ബൈക്ക് നിർത്തി. അവിടെ നല്ല തിരക്കുണ്ടായിരുന്നെങ്കിലും അവർക്ക് ഒരു ക്യാബിൻ ലഭിച്ചു. അജു അവർക്കായി സ്പെഷ്യൽ കുഴിമന്തിയും വലിയ രണ്ട് ഗ്ലാസ് ജ്യൂസും ഓർഡർ ചെയ്തു.

 

 

 

​നല്ല ചൂടുള്ള മന്തിയും കൂടെ ആ തണുത്ത ജ്യൂസും കഴിച്ചപ്പോൾ ഐഷുവിന്റെ ക്ഷീണമൊക്കെ മാറി. അവൾ വളരെ ആസ്വദിച്ചാണ് ഭക്ഷണം കഴിച്ചത്. ഇടയ്ക്ക് അജു അവളുടെ കൈകളിൽ പിടിക്കുകയും പ്രശംസിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ, ഫൈസി ഷോപ്പിൽ തിരക്കിലായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് അജു അവന് വേണ്ടിയും ഒരു പാഴ്സൽ വാങ്ങി.

 

 

 

​”ഫൈസിക്ക് മന്തി വല്ലാതെ ഇഷ്ടമാണല്ലോ, അവനും കൂടി ഇരിക്കട്ടെ,” അജു പറഞ്ഞു.

​പാഴ്സലുമായി അവർ ഹോട്ടലിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് തിരിച്ചു. മൈതാനത്തെ ആ വലിയ രഹസ്യങ്ങളും അജുവിന്റെ ഈ വലിയ വിജയവും എല്ലാം പേറി ഐഷു അജുവിനൊപ്പം   യാത്ര തുടർന്നു.

 

​മന്തിയും കഴിച്ച് ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സമയം വൈകുന്നേരം മൂന്ന് മണിയേ ആയുള്ളൂ. വെയിൽ പതുക്കെ താഴ്ന്നു തുടങ്ങിയിരിക്കുന്നു. ആൾൊഴിഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്കിടയിലാണ് ഐഷുവിന്റെ മനസ്സിൽ ആ ആഗ്രഹം ഉദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *