അയാൾ കാര്യം ഒന്ന് അന്വേഷിച്ചു..
“”ഏയ്യ്.. അതിനീ പറഞ്ഞിട്ട് എന്തിനാ അമ്മാവാ എന്റെ വിധിയാ അത് അത് അനുഭവിച്ചല്ലേ പറ്റു ആരുടെയോ പ്രാർത്ഥന കൊണ്ട ഇപ്പൊ ഇവിടെ ഇരിക്കണേ എന്റെ മോള് അവളുടെ പ്രാർത്ഥന ആവും മനുവേട്ടന്റെ പ്രാർത്ഥന ആവും ആരോ ചെയ്ത തെറ്റിന അമ്മാവാ എന്നെ ബലിയാട് ആക്കിയേ അവര് ഞാൻ മനസാ വാച അറിയാത്ത കാര്യത്തിന അവര് എന്നെ””
അവൾ അതും പറഞ്ഞു തല കുനിച്ചു കൊണ്ട് കരയാൻ ഒരുങ്ങി..
“എന്റെ കുട്ടി കരയെന്നും വേണ്ട അമ്മാവൻ വെറുതെ ചോദിച്ചെന്നെ ഉള്ളു മായ മോളെ ആർക്കാ അറിയാതെ ഇവിടെ മായയെ പോലെ ഒരു പെണ്ണ് ഇ നാട്ടില് ഉണ്ടോ അത്ര നല്ല മോളല്ലേ എന്റെ മായ മോള്”
അയാള് അവളുടെ സങ്കടം മാറ്റാൻ ഒന്ന് പുകയ്തി പറഞ്ഞു…
“എല്ലാരും വന്നിട്ടുണ്ടോ അമ്മാവാ എനിക്ക് എന്തോ എല്ലാവരുടെയും മുഖത്തു നോക്കാൻ എന്തോ പോലെ ആവുന്നു അതാ ഞാൻ മുറിയുന്നു ഇറങ്ങാഞ്ഞെ പിന്നെ ആ ദാമുവേട്ടന്റെ ഭാര്യ ഒരു സൗര്യം തരണില്ല ഞാന കൊന്നതെന്നും പറഞ്ഞു എന്റെ നേരെ ചാടി കെറുവാ എനിക്ക് അറിയില്ല ഒന്നും”
അവൾ തന്റെ നിസഹായാവസ്ഥ അയാളോട് പറഞ്ഞു…
“ഏതു.. ആ രമണിയോ ഞാൻ കണ്ടില്ല്യല്ലോ വരുമ്പോ മോള് പേടിക്കേണ്ട അവളെ ഞാൻ കണ്ടോളാം അവളുടെ സൂക്കേട് വേറെയാ അത് ഇ അമ്മാവൻ തീർത്തു കൊടുത്തോളം എന്റെ കുട്ടി പേടിക്കേണ്ട ആദ്യം മോള് ഒന്ന് മുഖമൊക്കെ കഴുകി പുറത്തേക്കു വാ എല്ലാരും മോളെ നോക്കുവാ അവിടെ ഇങ്ങനെ കിടക്കല്ലേ എന്റെ കുട്ടി അമ്മാവൻ അപ്പുറത്ത് ഉണ്ടാകും എന്റെ മീനു മോളെ ഒന്ന് നോക്കട്ടെ”
അയാൾ അതും പറഞ്ഞു മെല്ലെ എഴുന്നേറ്റു..
“ശരി അമ്മാവാ ഞാൻ ഇപ്പൊ വരാം എനിക്ക് ഒന്ന് കുളിക്കണം ആകെ വൃത്തി കേടു ആയിരിക്കുവാ അമ്മാവൻ പോയിക്കോ ഞാൻ വരാം”
അവൾ ഒന്ന് പറഞ്ഞു..
ഇന്ന് എന്തോ അമ്മാവൻ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഒരു ധൈര്യം കിട്ടിയ പോലെ മായയ്ക് തോന്നി.. എന്നും കാണുന്ന ആ പൈകിളി അമ്മാവനെ ആയിരുന്നില്ല ഇന്നവൾ കണ്ടത്..