മോഹനൻ അതും പറഞ്ഞു അകത്തോട്ടു കേറി പോയി അതിനു പിന്നാലെ മായയും ഒന്ന് കണ്ണ് തുടച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു…
രമണിക്കു രാത്രി വെള്ളമടിക്കുന്ന സ്വഭാവം ഉണ്ട് സഭ പിരിഞ്ഞപ്പോൾ ആണ് എവിടുന്നോ ഒപ്പിച്ച നല്ല നാടൻ വാറ്റുമായി രമണി തറവാട്ടിലേക്കു കേറി വന്നത്..
ആ സമയത്താണ് ഒരു സിഗരറ്റ് വലിക്കാൻ ആയി രാഘവന്റെ ഇളയ മകൻ രഘു വരാന്തയിലേക്ക് വന്നത്.. രമണിയുടെ വരവും അവന്റെ പുറത്തേക്കു ഇറങ്ങലും ഒരുമിച്ചു ആയിരുന്നു..
“ആ.. ഇതാര് രമണി ചേച്ചിയോ എപ്പോ വന്നു ഇങ്ങോട്ട്”
സിഗരറ്റ് ഒന്ന് കത്തിച്ചു ചുണ്ടോടു ചേർത്തു കൊണ്ട് രഘു ചോദിച്ചു..
“നീയെന്താടാ ചെക്കാ.. ഓ.. നീ ആ രാഘവന്റെ മോനല്ലേ വടക്കേലെ രാഘവന്റെ”
രമണി കുപ്പി ആ വരാന്തയിൽ വെച്ചു അവിടെ ഒന്ന് ഇരുന്നു കൊണ്ട് ചോദിച്ചു..
“ഓ.. തന്നെ.. തന്നെ.. രാഘവന്റെ ഇളയ മോൻ രഘു.. അല്ല കുപ്പിയൊക്കെ ഉണ്ടല്ലോ ചേച്ചി ഇപ്പോഴും കുടിക്കാറൊക്കെ ഉണ്ടല്ലേ”
അവൻ ഒരു പഫ് എടുത്തു കൊണ്ട് ചോദിച്ചു..
“”ഉണ്ട് മോനെ ഇതില്ലാതെ രമണിക് ഉറക്കം വരില്ല ഇതു രണ്ടെണ്ണം ഒന്ന് അകത്തു ചെന്ന പിന്നെ ആന കുത്തിയാലും ഇ രമണി അറിയില്ല.. പിന്നെ അത് മാത്രമല്ല അവൾ ഉണ്ടല്ലോ ഇവിടുത്തെ കെട്ടില്ലമ്മ അവളെ എനിക്ക് അങ്ങ് തീർക്കണം ആ മായയെ എന്റെ ദാമുവേട്ടനെ കൊന്നവളെ”
കുപ്പി തുറന്നു ഒന്ന് ആഞ്ഞു വലിച്ചു കുടിച്ചു കൊണ്ട് രമണി പറഞ്ഞു… (തുടരും)… അഭിപ്രായം പറയണേ…