മന്ദാരക്കനവ് 3 [Aegon Targaryen]

Posted by

 

“പിന്നെ ഒരു പാർസൽ ഉണ്ട് അത് മാത്രം എവിടേക്ക് ഉള്ളതാണെന്ന് അറിയാം. മോളി തോമസ്, തോമസ് വില്ല, മന്ദാരക്കടവ് P.O.”

 

“കത്തുകൾ ഒക്കെ ഇങ്ങു തന്നെ ആര്യാ എനിക്ക് പരിചയമുള്ള അഡ്രസുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരാം. പിന്നെ മണി ഓർഡറുകൾ സ്ഥിരം വന്നുകൊണ്ടിരിക്കുന്ന ആർക്കെങ്കിലും ആയിരിക്കും അത് എനിക്ക് അറിയാൻ വഴി ഉണ്ട്.”

 

ആര്യൻ കത്തുകളും മണി ഓർഡറുകളും ലിയയുടെ കൈയിൽ കൊടുത്തു. മണി ഓർഡർ ലിയ ഊഹിച്ച പോലെ തന്നെ അറിയാവുന്ന അഡ്രസിലേക്ക് ആയിരുന്നു. അത് രണ്ടും പിന്നെ കത്തുകൾ വന്നിരിക്കുന്ന അറിയാവുന്ന ആറ് അഡ്രസുകളും ലിയ ആര്യന് എവിടെയാണെന്ന് പറഞ്ഞു കൊടുത്തു. അതെല്ലാം എടുത്തുകൊണ്ട് പത്ത് മണിയോടെ ആര്യൻ പോസ്റ്റ് ഓഫീസിൽ നിന്നും ഇറങ്ങി വീടുകളിലേക്ക് പോകാൻ തുടങ്ങി.

 

ആര്യൻ ആദ്യം പോസ്റ്റോഫീസിന് വലതു ഭാഗം ഉള്ള വീടുകളിലേക്ക് പോയി. അറിയാവുന്ന രണ്ട് വീടുകളിൽ ആദ്യം പോയ ശേഷം വഴിയിൽ കണ്ട കുറച്ച് ആളുകളോട് ചോദിച്ച് ബാക്കി ഉള്ള അഡ്രസ്സുകളും തിരക്കി ആ ഭാഗത്തുള്ള ബാക്കി വീടുകളും കണ്ടുപിടിച്ചു.

 

അതിന് ശേഷം അവിടെ നിന്നും മോളി ചേട്ടത്തിയുടെ വീട്ടിലേക്ക് പാർസൽ കൊടുക്കാൻ പോയി. വീട്ടിലെത്തിയ ആര്യൻ പോർച്ചിൽ കാർ കാണാത്തതുകൊണ്ട് തോമാച്ചൻ പോയി എന്ന് മനസ്സിലായി. കോളിംഗ് ബെൽ അടിച്ച ഉടനെ തന്നെ മോളി ഇറങ്ങി വന്നു.

 

“ആഹാ ആരാ ഇത്?”

 

“ഹഹ ഞാൻ തന്നെയാ ചേട്ടത്തി.”

 

“ഹമ്മ് കൊള്ളാം ആര്യന് ഈ യൂണിഫോം നന്നായി ചേരുന്നുണ്ട്.”

 

“ആണോ ഹഹ താങ്ക്യൂ ചേട്ടത്തി…പിന്നേ ഞാൻ വന്നത് ഒരു പാർസൽ വന്നിട്ടുണ്ട് ചേട്ടത്തിയുടെ പേരിൽ അത് തരാൻ വേണ്ടിയാ.”

 

“ഹാ ജെനി പറഞ്ഞിരുന്നു എനിക്കൊരു സാരിയോ മറ്റോ കണ്ടപ്പോ ഇഷ്ടപ്പെട്ട് വാങ്ങിയിരുന്നു എന്ന് ചിലപ്പോ അതായിരിക്കും.”

 

“ആരാ ചേട്ടത്തി…?”

 

“ജെനി…ഓ ആര്യന് പേരറിയില്ലല്ലോ പറഞ്ഞപോലെ…എൻ്റെ മോളുടെ കാര്യമാ പറഞ്ഞത്…ജെന്നിഫർ എന്നാ അവളുടെ പേര്…ജെനി എന്ന് വിളിക്കും.”

 

Leave a Reply

Your email address will not be published. Required fields are marked *