“ഏയ് വീടൊക്കെ ഇവിടുത്തുകാരുടെ നല്ല മനസ്സുകൊണ്ട് പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു…ഞാൻ പിന്നെ നാല് മണി വരെ ഓഫീസിൽ ഇരുന്നു…വന്നിട്ട് ഇപ്പോ കുട്ടച്ചൻ്റെ കട വരെ ഒന്ന് പോയി ഒരു കടി കഴിച്ച് വീട്ടിലേക്ക് പോകുന്ന വഴിയാ.”
“ആഹാ അതെന്നാ പറ്റി…നിനക്ക് രണ്ട് മണി വരെ അല്ലേ ഉള്ളൂ ഡ്യൂട്ടി?”
“ഹാ ഉള്ളൂ…പിന്നെ ലിയ മാഡം ഒറ്റക്ക് ആയോണ്ടും എനിക്ക് വന്നിട്ട് വേറെ പണി ഒന്നും ഇല്ലാതിരുന്നകൊണ്ടും ഞാൻ അവിടെ തന്നെ ഇരുന്നു.”
“ഓ ലിയ എന്നാണോ അവരുടെ പേര്?”
“അതേ…ഇതെങ്ങോട്ടാ തുണി അലക്കാൻ ഇറങ്ങിയതാണോ?”
“കണ്ടാൽ അറിഞ്ഞൂടെ നിനക്ക്?”
“ഓ ചുമ്മാ ഒരു കുശലം ചോദിച്ചതാണേ.”
“വേറൊന്നും കണ്ടില്ല അവന് ചോദിക്കാൻ…വരുന്നോ അലക്കാൻ?”
“ഓ ഞാൻ ഇനി നാളെ രാവിലെ ഉള്ളൂ.”
“ഹാ…പിന്നേ രാവിലെ എന്നെയും കൂടെ വിളിക്കണം ഒറ്റക്ക് പോയേക്കരുത്.”
“ഞാൻ വിളിക്കാം ചേച്ചി.”
“എന്നാ ശരിയടാ ഞാൻ അങ്ങോട്ട് പോട്ടെ.”
“പതുക്കെ പോയാൽ മതി ചന്ദ്രിക ചേച്ചി കടയിൽ നിൽക്കുന്നതെ ഉള്ളൂ…അവിടെ നല്ല തിരക്കുണ്ട്.”
“ചന്ദ്രിക ചേച്ചി വൈകിട്ട് അല്ലേലും താമസിച്ചേ വരാറുള്ളൂ.”
“ആണോ…ശരി എന്നാൽ പോയിട്ട് വാ.”
“ആടാ…”
ആര്യൻ വീണ്ടും അവൻ്റെ സൈക്കിൾ ചവിട്ടി വീട്ടിലേക്കുള്ള യാത്ര തുടർന്നു. വീട്ടിലെത്തിയ ആര്യൻ എങ്ങനെയെങ്കിലും ഒന്ന് രാത്രി ആയാൽ മതി എന്ന ചിന്തയിൽ ഇരുന്നു.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ആര്യൻ ആഗ്രഹിച്ച സമയം എത്തി. നേരത്തെ തന്നെ ആഹാരം എല്ലാം ഉണ്ടാക്കി കഴിച്ച് അവൻ സമയവും നോക്കി കിടപ്പായിരുന്നു. ഒന്നുകൂടി കുളിമുറിയിൽ കയറി ഒന്ന് മേല് കഴുകിയ ശേഷം ആര്യൻ ഒരു പത്തരയോടെ വീട് പൂട്ടി ഇറങ്ങി. സൈക്കിൾ എടുക്കേണ്ട എന്ന് തീരുമാനിച്ചു. ആര്യൻ ചന്ദ്രികയുടെ വീട് ലക്ഷ്യമാക്കി നടക്കാൻ ആരംഭിച്ചു.
എങ്ങും നിശബ്ദതയും കൂരിരുട്ടും. വരുന്ന വഴിയിൽ ഒന്ന് രണ്ട് പോസ്റ്റിൽ മാത്രം വെട്ടം തെളിഞ്ഞിട്ടുണ്ട്. ആര്യൻ അൽപ്പം ഭയത്തോടെ ആണെങ്കിലും പെട്ടെന്ന് തന്നെ നടന്ന് വീടിന് പിൻഭാഗത്ത് എത്തി.