“അതേ ഇത്താ…”
“ഇങ്ങു കയറി പോരെ ആര്യാ…”
ആര്യൻ വീടിന് അകത്തേക്ക് കയറി. ശബ്ദം കേട്ടത് അടുക്കള ഭാഗത്ത് നിന്നും ആയിരിക്കുമെന്ന് ഊഹിച്ചുകൊണ്ട് ആര്യൻ അടുക്കള ലക്ഷ്യമാക്കി നടന്നു. ഊഹിച്ചതു പോലെ തന്നെ സുഹറ അടുക്കളയിൽ ഉണ്ടായിരുന്നു. പാതകത്തിൽ ഇരുന്ന് ഊണ് കഴിച്ചുകൊണ്ടിരുന്ന സുഹറയെ നോക്കി ആര്യൻ ഒന്ന് ചിരിച്ചു.
“ഇത്താ എന്ന് വിളിച്ചപ്പോൾ തന്നെ ആര്യൻ ആയിരിക്കുമെന്ന് ഊഹിച്ചു…”
“അത് ആര്യൻ അല്ലേ എന്ന് ചോദിച്ചപ്പോൾ തന്നെ മനസ്സിലായി ഹഹ…ബ്ലൗസ് റെഡി ആയോ ഇത്താ…?”
“ആയി ആര്യാ…ഞാൻ എടുത്ത് തരാം വാ…”
“ഏയ് കുഴപ്പമില്ല…ഇത്ത കഴിക്ക്…അത് കഴിഞ്ഞ് മതി…എനിക്ക് ധൃതി ഒന്നുമില്ല…”
“ആര്യൻ കഴിച്ചോ…?”
“കഴിച്ചു ഇത്താ…കഴിച്ച് കഴിഞ്ഞുള്ള വരവാ…”
“ആഹാ…”
“ഇത്ത എന്താ കഴിക്കാൻ താമസിച്ചത്?”
“താമസിച്ചൊന്നുമില്ല ആര്യാ…ഞാൻ ഈ സമയത്തൊക്കെയാ കഴിക്കാറ്…നേരത്തെ ആണെങ്കിലേ ഉള്ളൂ ഇത് ഹഹ…”
“ആഹാ അത് ശരി…”
“ആര്യൻ്റെ ഡ്യൂട്ടി കഴിഞ്ഞല്ലേ…?”
“ഹാ ഇത്ത കഴിഞ്ഞു…”
“എങ്കിൽ പിന്നെ ഇവിടെ വന്ന് തുണി വാങ്ങിക്കൊണ്ട് അങ്ങ് പോയാൽ പോരായിരുന്നോ എന്തിനാ വീണ്ടും വന്നത്…”
“ഡ്യൂട്ടി കഴിഞ്ഞാലും ഞാൻ നാല് മണി വരെ ഓഫീസിൽ ഇരിക്കും ഇത്താ ഓഫീസ് പൂട്ടിയിട്ടെ പോകൂ…”
“അയ്യോ അതെന്തിനാ…?”
“അത് മാഡം ഒറ്റയ്ക്ക് അല്ലേ അവിടെ പിന്നെ എനിക്ക് പോയിട്ട് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാനും ഇരിക്കും…കുറച്ച് പണിയും പഠിക്കാം…”
“അത് ശരി…ഇത്രയും ആത്മാർഥതയുള്ള ഒരു പോസ്റ്റ്മാൻ ഇവിടെ ഇതിന് മുന്നേ വന്നിട്ടുണ്ടോ എന്ന് സംശയമാണ് ഹഹഹ…”
“ഹഹ…ആത്മാർത്ഥത കൊണ്ടൊന്നുമല്ല ഇത്താ…വീട്ടിൽ പോയാലും ഒറ്റയ്ക്ക് ഇരിപ്പല്ലേ അതിലും നല്ലത് ഓഫീസിൽ തന്നെ ഇരിക്കുന്നതാ…”
“എങ്കിൽ പിന്നെ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ…”
“ദാ ഇപ്പോ ഇറങ്ങിയില്ലേ…?”
“ഓ…അത് ബ്ലൗസ് വാങ്ങേണ്ടകൊണ്ട് ഇറങ്ങിയതല്ലേ…?”
“ഹഹ…ഇതുപോലെ വല്ലപ്പോഴും ഇറങ്ങാം ഇത്താ…”