ഈ ജീവനും ശരീരവും മൈക്കിളച്ചായൻ തന്ന ദാനമാണ്.. നിങ്ങൾ അല്ലാതെ എനിക്ക് ആരുമില്ല നിങ്ങളെ അല്ലാതെ ആരെയും എനിക്കറിയില്ല….
അവൻ പറയുന്നത് കേട്ടപ്പോൾ ഒരു ഏങ്ങൽ വന്ന് ശോഭനയുടെ തൊണ്ടയിൽ തടഞ്ഞു…
ഞാൻ ഇപ്പോൾ ഒരു പട്ടാളക്കാരനാണ്… ഇപ്പോൾ എയർ പോർട്ടിൽ സേഫ്റ്റി വിങ്ങിലേക്ക് മാറ്റം കിട്ടി.. കുറച്ചു ദിവസം ലീവ് കിട്ടിയാൽ പോകാൻ മറ്റൊരു വീട് എനിക്ക് ഇല്ലല്ലോ.. ആന്റി ഇറക്കിവിട്ടാൽ വിടട്ടെ എന്നോർത്ത് ഇങ്ങോട്ടു തന്നെ പൊന്നു….
അപ്പോൾ അല്പം ദേഷ്യത്തോടെ സോഫിയ അമ്മയെ നോക്കി…
അന്ന് ചാച്ചൻ മരിച്ചതിനു ശേഷമുള്ള ദിവസങ്ങൾ സോഫിയയുടെ ഓർമയിൽ എത്തി…
ആദ്യ രണ്ടു ദിവസം റോയി ഇവിടെയൊക്കെ ഉണ്ടായിരുന്നു.. പെട്ടന്ന് അവനെ കണ്ടതായി…
ചാച്ചൻ മരിച്ച ശേഷം ആദ്യമായി അമ്മയും ഞങ്ങൾ രണ്ടു കുട്ടികളും മാത്രം കിടന്ന രാത്രി.. കഴിഞ്ഞ രണ്ടു ദിവസവും റോയി പുറത്തുണ്ട് എന്ന ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു…
അമ്മേ.. റോയിച്ചൻ എവിടെ പോയി..
ആഹ്.. അവൻ പോയി..
എങ്ങോട്ട്..
എനിക്കറിയില്ല.. എവിടെ എങ്കിലും പോകട്ടെ..
അപ്പോഴാണ് ലില്ലി പറഞ്ഞത്.. ചേച്ചി ഈ അമ്മയാണ് റോയിച്ചനെ പറഞ്ഞു വിട്ടത്.. ഞാൻ കേട്ടതാണ് എങ്ങോട്ട് എങ്കിലും പൊക്കോളാൻ പറഞ്ഞത്…
മിണ്ടാതെ കിടക്കടീ.. അവളുടെ ഒരു റോയിച്ചൻ.. എന്ന് പറഞ്ഞു കൊണ്ട് ലില്ലിയുടെ ചന്തിയിൽ ഒരു പിച്ചു കൊടുത്തു ശോഭന….
പിറ്റേ ദിവസം സോഫിയ ചോദിച്ചു അമ്മേ അപ്പോൾ റോയിച്ചന് കോളേജിൽ പോകണ്ടേ…
നീ നിന്റെ കാര്യം നോക്ക് പെണ്ണേ.. എന്ന് പറഞ്ഞു കൊണ്ട് കണ്ണുരുട്ടിയതോടെ സോഫിയ പിന്നെ ശോഭനയോട് അവന്റെ കാര്യം മിണ്ടിയിട്ടില്ല…
എങ്കിലും ചിലപ്പോഴൊക്കെ അവൾ റോയിയെ ഓർക്കും.. അവന്റെ പഠിത്തം മുടങ്ങിയോ.. അവൻ എവിടെ താമസിക്കും.. അങ്ങിനെയൊക്കെ…
അരിച്ചാക്കും മറ്റ് സാധനങ്ങളും എല്ലാം എടുത്തു വെച്ചശേഷം എന്തോ കാര്യം ഉണ്ടന്ന് പറഞ്ഞു അവൻ വീണ്ടും വെളിയിൽ പോകാൻ തയ്യാറായി…
റോയി നീ വരില്ലേ.. വരും ആന്റി.. താമസിച്ചാൽ നിങ്ങൾ ഭക്ഷണം കഴിച്ചു കിടന്നോളു.. ഞാൻ വന്നിട്ട് വിളിച്ചോളാം…
രാത്രി ഒൻപത് മണിയായിട്ടും അവനെ കാണാത്തതുകൊണ്ട് ശോഭന മക്കളെയും കൂട്ടി ഭക്ഷണം കഴിക്കാൻ ഇരുന്നു..