ആ വാക്ക് മൈക്കിൾ പാലിച്ചു.. രണ്ടു വീട്ടിലെയും എതിർപ്പുകൾ പള്ളിയിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ എല്ലാം ധൈര്യമായി നേരിട്ടു…
മൈക്കിൾ നായര് പെണ്ണിനെ പൊറുപ്പിക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു…
ഒരു ചെറിയ വാടക വീട്ടിൽ താമസിച്ചു കൊണ്ട് ആകെ ഉണ്ടായിരുന്ന ഒരു ജീപ്പ് ടാക്സി ഒടിച്ചുകിട്ടുന്ന പൈസക്കൊണ്ട് ജീവച്ചു…
അനുജന്മാരായ ലൂയിസും ആന്റണിയും കണ്ടാൽ പോലും മിണ്ടാതായി…
ഞായറാഴ്ച കുർബാനക്ക് പള്ളിയിൽ വരുമ്പോൾ വഴിയിൽ മൂത്ത മകനെ കാണാൻ അമ്മച്ചി കാത്തു നിൽക്കും..
അത് മാത്രമായി കുടുംബവുമായുള്ള മൈക്കിളിന്റെ ബന്ധം…
മൈക്കിളിന്റെ അപ്പൻ പാപ്പൻ മാപ്പിള പെട്ടന്ന് മരിച്ചപ്പോൾ അമ്മച്ചിയെ ഒന്നാശ്വസിപ്പിക്കാൻ പോലും അവിടെ നിൽക്കാൻ അനുജന്മാർ അനുവദിച്ചില്ല…
അനുജന്മാരുടെ ഭാര്യമാരും അങ്ങിനെതന്നെ ആയിരുന്നു…
ശോഭനയുടെ സൗന്ദര്യം ആയിരുന്നു അവരുടെ പ്രശ്നം.. കാശു നോക്കി കെട്ടിയത്കൊണ്ട് ശരാശരിക്കും താഴെ മാത്രം നിൽക്കുന്ന ഭാര്യമാരെ ആണ് ലുയിസിനും ആന്റണിക്കും കിട്ടിയത്…
പാപ്പൻ മാപ്പിള മരിച്ച ശേഷമാണ് അപ്പൻ വിൽ പത്രം എഴുതി വെച്ചിട്ടുള്ള കാര്യം ആന്റണിയും ലുയിസും അറിയുന്നത്…
ബാങ്കിൽ ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ അവകാശി ആയി ഭാര്യ ഏലിയാമ്മയുടെ പേരാണ് പാപ്പൻ മാപ്പിള വെച്ചിരുന്നത്.. ചില കടമുറികളും മില്ലും ഒക്കെ ലുയിസിനും ആന്റണിക്കും തുല്ല്യമായി വീതിച്ചു കിട്ടിയെങ്കിലും അവരെ ഞെട്ടിച്ചു കളഞ്ഞത് ഭൂ സ്വത്തിന്റെ മൂന്നിൽ ഒന്ന് മൈക്കിളിനു അവകാശപ്പെട്ടതാണ് എന്ന് എഴുതിയിരുന്നതാണ്…
അപ്പൻ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒരിക്കലും കരുതിയില്ല..ഈ വിവരം പുറത്ത് അറിയാതെ വിൽ പത്രം മുക്കാൻ രണ്ടു പേരും അവരുടെ ഭാര്യമാരും ശ്രമിച്ചെങ്കിലും ഏലിയാമ്മച്ചിയുടെ ശക്തമായ എതിർപ്പ് കാരണം അവർക്ക് അതിന് കഴിഞ്ഞില്ല…
അങ്ങിനെയാണ് ഇപ്പോൾ ശോഭനയും മക്കളും താമസിക്കുന്ന മൂന്നര ഏക്കർ സ്ഥലം മൈക്കിളിനു കുടുംബ വീതമായി ലഭിച്ചത്…
മൈക്കിൾ അവിടെയൊരു മനോഹരമായ വീടും വെച്ചു…
കിട്ടിയ സ്ഥലത്ത് അധ്വാനിച്ചു സ്വർഗം പോലെ ആക്കി മൈക്കിൾ.. രണ്ടു പെൺകുട്ടികൾ ജനിച്ചു.. സോഫിയും പിന്നെ നാലു വർഷം കഴിഞ്ഞ് ലില്ലിയും…
മക്കളെ മമ്മോദീസ മുക്കാനോ ശോഭനയെ മതം മാറ്റാനോ മൈക്കിൾ ശ്രമിച്ചില്ല..