മണിമലയാർ [ലോഹിതൻ]

Posted by

ഉച്ചക്ക് മുറ്റത്തു നിന്ന ഒരു പപ്പായ മരത്തിൽ നിന്നും പച്ച പപ്പായ കുത്തിയിട്ട് ചെത്തി മക്കൾ രണ്ടുപേരും കൂടി തിന്നുന്നത് കണ്ടതോടെ ശോഭന ഒരു തീരുമാനം എടുത്തു…

അതെ.. അതു മാത്രമേ ഇനി വഴിയുള്ളു.. എന്തെങ്കിലും ജോലിക്ക് പോകുക.. തനിക്ക് ജോലി ഒന്നും അറിയില്ലല്ലോ.. പോയി ശീലവുമില്ല..

ഏതെങ്കിലും വീട്ടിൽ തുണി അലക്കാനോ തറ തുടയ്ക്കാനോ എന്തായാലും വേണ്ടില്ല.. മക്കളുടെ വിശപ്പ് കാണാൻ വയ്യ… അതിനും പറ്റിയില്ലെങ്കിൽ എന്റെ അച്ചായൻ പണിത ഈവീട്ടിൽ ഞാൻ നും മക്കളും തൂങ്ങും..എന്നാലും ലുയിസിന്റെ ആഗ്രഹത്തിനു നിന്നുകൊടുക്കില്ല…

അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ആരോ ഒരാൾ ഗൈറ്റ് കടന്നു വരുന്നത് ശോഭന കണ്ടത്…

കൈയിലും തോളത്തും മായി രണ്ടു വലിയ ബാഗ്.. പാന്റും ഷർട്ടും.. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്… കട്ടി കൂടിയ ലെതർ ഷൂ.. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് കട്ടി മീശ.. കൈകൾക്കും മുഖത്തിനും എണ്ണക്കറുപ്പ് നിറമാണ്…

ആൾ അടുത്ത് വന്ന് ആന്റി എന്ന് വിളിച്ചപ്പോൾ ശോഭന ഒന്ന് പകച്ചു…

ആരോ വന്നതറിഞ്ഞു അകത്തുനിന്നും ഇറങ്ങി വന്ന സോഫിയയും ലില്ലിയും ഒരു നിമിഷം പരസ്പരം നോക്കിയിട്ട് ഒരുപോലെ പറഞ്ഞു റോയിച്ചൻ……

ഒരു നിമിഷം ശോഭന മൈക്കിളിനെ ഓർത്തു..അയാൾ പറഞ്ഞ വാക്കുകൾ ” അവൻ ഒരു ആൺകുട്ടിയല്ലേ ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങിയാൽ അവൻ മിടുക്കനായികൊള്ളും”

അവൾ അടിമുടി അവനെ നോക്കി നാല് വർഷം മുൻപ് മൈക്കിൾ മരിച്ചു മൂന്നാം ദിവസം താൻ പറഞ്ഞത് കേട്ട് സങ്കടത്തോടെ കടന്നുപോയ റോയിയെ അവൾ ഓർത്തു…

ലില്ലികുട്ടീ എന്ന് വിളിച്ചു കൊണ്ട് അവൻ ലില്ലിയുടെ മുടിയിൽ തഴുകി…

സോഫിയക്ക് കരച്ചിൽ അടക്കാൻ കഴിയാതെ വീടിനുള്ളിലേക്ക് ഓടി…

ഇപ്പോഴും എന്ത് പറയണമെന്ന് അറിയാതെ മിഴിച്ചു നിൽക്കുകയാണ് ശോഭന…

ആന്റി ഞാൻ വന്നത് തെറ്റായി പോയോ.. എങ്കിൽ ഞാൻ പോയേക്കാം.. തിരികെ നടക്കാൻ തുടങ്ങിയ അവന്റെ കൈയിൽ കടന്ന് പിടിച്ച ശേഷം അവന്റെ കണ്ണിലേക്കു നോക്കി എന്നിട്ട് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു മുളചീന്തുന്ന പോലെ വാവിട്ട് കരഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *