മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Posted by

അവളുടെ മുഖത്ത് നാണം തിരയടിച്ചു.

ദൈവമേ!

അയാളുടെ ഉള്ളുലഞ്ഞു.

ഈ സുന്ദരിയുടെ മനസ്സും ശരീരവും സ്വന്തമാക്കുന്നവൻ എന്ത് ഭാഗ്യമുള്ളവനായിരിക്കണം! കേട്ട ഏറ്റവും മധുരമുള്ള സംഗീതവും കണ്ണിനെ ഏറ്റവും തീവ്രമായ കുളിർമ്മ നൽകിയ ചിത്രവും ഈ പെണ്ണിന്റെ മുമ്പിൽ നിസ്സാരമാവുന്നു!

“യാ..ഉണ്ട്…എന്ന്  വെച്ച് അങ്ങനെ ഹാബിച്വൽ ഡ്രിങ്കർ ഒന്നുമല്ല…ക്ലബ്ബിൽ, പാർട്ടിയിൽ…ഗെറ്റ് ടുഗെദറിൽ….”

ആകാശത്ത് അങ്ങിങ്ങായി വീണുകിടക്കുന്ന, വസന്തത്തെ സ്വപ്നം കണ്ടുകിടക്കുന്ന  മേഘക്കീറുകളെ നോക്കി അവൾ പുഞ്ചിരിച്ചു.

“എങ്ങനെയാണ് ഋഷിക മരിച്ചത് ഡെന്നിസ്?”

ഇളംചൂടേൽക്കാൻ കൊതിക്കുന്ന ചൈത്രമാസത്തിലെ പർവ്വത ശിഖരങ്ങളിലേക്ക് കണ്ണുകളോടിച്ച ഡെന്നിസ് ഒരു നിമിഷം പതറി.

“ആ മരം കണ്ടോ?”

ക്രിസാന്തിമങ്ങൾ വളർന്നു നിറഞ്ഞ പടർപ്പുകൾക്കരികിൽ പന്തലിച്ചു നിന്ന ഒരു പോപ്ലാർ മരത്തിനു നേരെ അയാൾ വിരൽ ചൂണ്ടി.

Leave a Reply

Your email address will not be published. Required fields are marked *