മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha]

Posted by

അവളുടെ റിപ്ലൈ വന്നു.

“ബ്ലോക്ക് ചെയ്യുമെന്നോ! വൈ?”

“ഒരു കാർട്ടൂൺ കാരക്റ്റർ ഉണ്ട്…ഡാകിനി എന്നാണു പേര്! “

“കേട്ടിട്ടുണ്ട് ….വായിച്ചിട്ടുണ്ട് …അതിപ്പോൾ പറയാൻ കാര്യം?”

” ഇത്രനാൾ ചാറ്റ് ചെയ്തുകൊണ്ടിരുന്നയാൾ ഡാകിനിയെപ്പോലെ വയസ്സി , ഡാകിനിയെപ്പോലെ വിരൂപ, ഡാകിനിയെപ്പോലെ ഒരു ഹൊറർ സ്‌ട്രൈക്കിങ് ഫിഗറാണ് എന്നറിയും ഫോട്ടോ കണ്ടാൽ. അപ്പോൾ ബ്ലോക്ക് ചെയ്യില്ലേ?”

“ഒരിക്കലുമില്ല,’

താൻ റിപ്ലൈ ചെയ്തു.

“എനിക്ക് ജീവിതത്തിൽ പ്രതീക്ഷകൾ തന്നത് സിമോണയാണ്. ആത്മഹത്യ ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിച്ചത് നമ്മൾ ഫേസ്ബുക്കിൽ ഫ്രണ്ട്സായിക്കഴിഞ്ഞതിന് ശേഷമാണ്. അത്രയ്ക്കും ആത്മവിശ്വാസം, അത്രയ്ക്കും ജീവിതത്തോടുള്ള ആസക്തി വീണ്ടുമെന്നിൽ നിറച്ചത് നീയാണ്…അതുകൊണ്ട് നിന്റെ സ്കിൻ ബ്യൂട്ടിയല്ല എനിക്ക് വേണ്ടത്….”

“എനിക്ക് വേണ്ടതെന്നോ?”

തനിക്ക് ഒരു ഷോക്ക് നൽകിക്കൊണ്ട് അവളുടെ മെസേജ് വന്നു.

“എന്താ മാണിക്യം ഉദ്ദേശിക്കുന്നെ?”

എങ്ങനെ റിപ്ലൈ ചെയ്യണമെന്ന് തനിക്ക് നിശ്ചയമുണ്ടായില്ല.

“മാണിക്യം..’

Leave a Reply

Your email address will not be published. Required fields are marked *