വാർഡിന്റെ ദാസൻ റാഫേൽ നെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി അവന്റെ വായിൽ നിന്ന് ഓന്ഉം കിട്ടിയില്ല . വാർഡിന്റെ സ്ഥലത്തു തന്നെയുള്ള അവന്റെ കുടിലിൽ നടത്തിയ തിരച്ചിലിനോ ഫലമുണ്ടായില്ല. അവർ അവനെ ഏതാനും മണിക്കൂറുകൾ സൂക്ഷിച്ചു, പോലീസിന്റെ പതിവ് കലാപരിപാടികൾ അവന്റെ ദേഹത്ത് മുഴുവൻ നടത്തിയ ശേഷം അവനെ വിട്ടയച്ചു.
സെപ്റ്റംബറിൽ ഒരു നനുത്ത ഞായറാഴ്ച ലൂസി വാർഡ് ഗോവിൽ എത്തിച്ചേർന്നു . ഭംഗിയുള്ള കൈകളും കാലുകളുമായി അവൾ ഒരു പ്രൗഢ വനിതയെ പോലെ തോന്നിച്ചു

പോലീസ് അവൾ എത്തിയെന്നു അറിഞ്ഞ അന്ന് തന്നെ ആളെ വിട്ട് വിളിപ്പിച്ചു തന്ടെ ഭർത്താവിന്റെ ചാരം അടങ്ങിയ പെട്ടി അവൾ കണ്ണീരോടെ സ്വീകരിച്ചു : കവറിൽ ആർ. വാർഡ് 37………. പോലീസ് കാറിൽ തന്നെ അവളെ കൊണ്ടുപോയി വിട്ടു , അവിടെ തന്ടെ യജമാനന്റെ ഭാര്യയെ സ്വീകരിക്കാൻ റാഫേൽ നിന്നിരുന്നു .
അവൾ ഭൂപ്രദേശം മുഴുവൻ ചുറ്റിനടന്നു കണ്ടു , ഒരു അതിമനോഹരമായ പെയിന്റിംഗ് മനസ്സിലാക്കാൻ കഴിയാതെ അതിന്ടെ ഓരോ അണുവും സസൂക്ഷ്മം പരിശോധിക്കുന്ന ഒരാളുടെ മുഖഭാവത്തോടെ അവൾ ആ ലാൻഡ്‌സ്‌കേപ്പ് മുഴുവൻ പരിശോധിച്ചു… എന്തോ ഉത്തരം തേടുന്ന പോലെ ;

എന്നാൽ അത് അവളെ വളരെയധികം സന്തോഷിപ്പിക്കുന്നതായി അവൾ അത്ഭുതത്തോടെ മനസ്സിലാക്കി…
കുറച്ച നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം അവൾ കോട്ടജിലേക്ക് തിരികെ പോയി, ചുറ്റും നോക്കി, രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചു. പിന്നീട്, ഉറങ്ങാനുള്ള ബെഡ് തയ്യാറാക്കുന്ന സമയം , അവൾ തന്റെ ഭർത്താവിനെക്കുറിച്ച് ചിന്തിച്ചു,