മറുനാട്ടിൽ ഒരു ഓണാഘോഷം 8 [ഏകൻ]

Posted by

 

“സാറോ..? ഏത് സാറ്…? കിച്ചു ഏട്ടനോ..? കിച്ചു ഏട്ടനെ ചേച്ചി സാർ എന്നാണോ വിളിക്കുന്നത്…?” ഒരു നിമിഷം കൊണ്ട് ആതു ഒരുപാട് ചോദ്യങ്ങൾ ഗൽബിയോട് ചോദിച്ചു. എങ്കിലും

 

“അതേ ” എന്ന ഒറ്റ ഉത്തരം മാത്രമേ ഗൽബി പറഞ്ഞുള്ളൂ. അപ്പോൾ ആതു വീണ്ടും ചോദിച്ചു.

 

“അതെന്താ. ചേച്ചി കിച്ചു ഏട്ടനെ സാറേ എന്ന് വിളിക്കുന്നത്. ”

 

 

“അത്. സാർ എന്റെ സാർ ആയത് കൊണ്ട് ” ഗൽബി പറഞ്ഞു.

 

“അതിന് കിച്ചു ഏട്ടൻ ചേച്ചിയെ പഠിപ്പിച്ചിട്ടുണ്ടോ.? കിച്ചു ഏട്ടനെ സാർ എന്ന് വിളിക്കാൻ. ” ആതു വീണ്ടും ചോദിച്ചു.

 

 

“ഉണ്ട്. സാർ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ സാർ അമ്മിയുടെ ഓഫീസിൽ ഉള്ള സാർ അല്ലേ..?” ഗൽബി പറഞ്ഞു.

 

അങ്ങനെ സംസാരിച്ചുകൊണ്ട് അവർ അടുക്കളയിൽ എത്തി.

 

“ആ മോളും വന്നോ..? മോൾക്ക് എന്താ കഴിക്കാൻ വേണ്ടത്.” അവരെ കണ്ട ഉടനെ ഇന്ദു ഗൽബിയോട് ചോദിച്ചു. അതിനിടയിൽ ആതു കയറി പറഞ്ഞു.

 

“അമ്മയ്ക്ക് ഒന്ന് അറിയാമോ.. ചേച്ചി കിച്ചു ഏട്ടനെ വിളിക്കുന്നത് സാർ എന്നാ. പിന്നെ അമ്മേ കിച്ചു ഏട്ടന് കുടിക്കാൻ ചൂട് വെള്ളം വേണ്ടി വരും എന്ന് ചേച്ചി പറഞ്ഞു. അമ്മ എനിക്ക് ചൂട് വെള്ളം എടുത്തു താ ഞാൻ കൊണ്ട് പോയി കൊടുക്കാം. ”

 

” അപ്പോൾ നീ ഇന്ന് പൂ പറിക്കാൻ പോകുന്നില്ലേ ആതു..? ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി. എല്ലാവരും പൂ പറിക്കാൻ പോയിക്കാണും. നീ പോകുന്നുണ്ടേൽ വേഗം പോയി പൂ പറിച്ചിട്ട് വാ. ”

 

ഇന്ദു ആതുവിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *