ആതുവിന്റെ കൂടെ മറ്റൊരാളെ കണ്ടപ്പോൾ കൂട്ടുകാർ ചോദിച്ചു.
“ആതു. ഇതാരാ കൂടെ ഉള്ളത്.?”
“ഇത് എന്റെ ചേച്ചിയാ. ” ആതു പറഞ്ഞു.
“ങ്ങേ!! നിന്റെ ചേച്ചിയോ. നിനക്ക് ഏതാ ഇങ്ങനെ ഒരു ചേച്ചി. കണ്ടിട്ട് ഏതോ ഹിന്ദി സിനിമാ നടിയെ പോലെ ഉണ്ടല്ലോ..” ഒരു കൂട്ട് കാരി. പറഞ്ഞു.
അത് കേട്ട് ചിരിച്ചു കൊണ്ട് ആതു പറഞ്ഞു.
“എന്റെ കിച്ചു ഏട്ടൻ വന്നിട്ടുണ്ട്. കിച്ചു ഏട്ടന്റെ കൂടെ വന്നതാ. ”
“ഓഹ്! നിന്റെ കിച്ചു ഏട്ടന്റെ കൂടെ വന്നെന്ന് പറഞ്ഞാൽ…. നിന്റെ കിച്ചു ഏട്ടന്റെ കൂടെ ജോലി ചെയ്യുന്നതോ…? അതോ കിച്ചു ഏട്ടൻ കെട്ടികൊണ്ട് വന്നതോ….? ” ഒരു കൂട്ടുകാരി ചോദിച്ചു.
അത് കേട്ട് ആതുവിന് എന്തോ പോലെ തോന്നിയെങ്കിലും ഗൽബിക്ക് അത് കേട്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഗൽബി ചിരിക്കുക മാത്രം ചെയ്തു. .. അപ്പോൾ ആതു ഗൽബിക്ക് കേൾക്കാൻ മാത്രമായി പറഞ്ഞു.
“ചേച്ചി. ഇങ്ങോട്ട് വാ നമുക്ക് അവിടെ പോയി പൂ പറിക്കാം. ഇവർ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടേയിരിക്കും. എല്ലാത്തിനും അസൂയയാ. വെറും കുശുമ്പികൾ.”
ആതു ഗൽബിയുടെ കൈ പിടിച്ചു നടന്നു.
അപ്പോൾ ഒരാൾ ചോദിച്ചു.
“എന്താ ആതു നിന്റെ ചേച്ചിയുടെ പേര്..?”
“ആലിയ ഭട്ട്.” ആതു പരിഹാസത്തോടെ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു.
അപ്പോൾ ഗൽബി പറഞ്ഞു.’ ഗൽബി.’
“ആഹാ! പേര് നല്ല ഫാഷൻ ആണല്ലോ..? പക്ഷെ ! കാണാൻ നല്ല നാടൻ പെണ്ണ് തന്നെ. എങ്കിലും കാണാൻ ആലിയ ഭട്ടിനെ പോലെ തന്നെ ഉണ്ട്. ” ഒരു കൂട്ട്കാരി പറഞ്ഞു ചിരിച്ചു. മറ്റുള്ളവരും കൂടെ കൂടി..