മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Posted by

 

മുകളിൽ എത്തിയ ഞാൻ ഷർട്ട് മാത്രം മാറ്റിയിട്ട് ഫോണും പേഴ്സും എടുത്ത് താഴേക്ക് വന്നു. ഹോസ്പിറ്റലിലേക്ക് പോകാനായി കാർ തിരിച്ചു വെച്ചു. വീണ്ടും അകത്തേക്ക് വന്നപ്പോൾ ഇന്ദു ഒന്നും മിണ്ടാതെ ചുവരും ചാരി നിൽക്കുന്നുണ്ട്.

 

ഞാൻ റൂമിൽ പോയി വീണ്ടും ഗൽബിയെ രണ്ട് കൈകൊണ്ടും കോരി എടുത്തു. അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു.

 

” സാർ എനിക്ക് ഒന്നും ഇല്ല. എനിക്ക് ഒന്നും പറ്റിയിട്ടില്ല. ആ പാവം ആതു എന്നെ ഒന്നും ചെയ്തിട്ടില്ല. ഞാൻ തനിയെ വീണതാ. എന്റെ കാല് തട്ടി ഞാൻ വീണതാ. ഇന്ദു ചേച്ചി ഒന്നും അറിഞ്ഞിട്ടില്ല. അവർ പാവമാ. ”

 

എന്നാൽ അതൊന്നും കേൾക്കാനുള്ള ക്ഷമ എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. എന്റെ ഗൽബിയുടെ മുഖത്തും കൈമുട്ടിലും കാൽമുട്ടിലും കണ്ട ചോര എന്നെ മറ്റാരോ ആക്കി മാറ്റിയിരുന്നു.

 

അവളെ കാറിന്റെ പിൻ സീറ്റിൽ കൊണ്ടുപോയി കിടത്തി . ഡ്രൈവർ സീറ്റിൽ ഞാനും കയറിയിരുന്നു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .

 

” ഫരി നീ വരുന്നുണ്ടോ..? ഇല്ലെങ്കിൽ നീ ഇവിടെനിന്നോ ഞങ്ങൾ പോകുവാ. ”

 

അപ്പോഴേക്കും . “ഞാൻ വരുന്നൂ. ” എന്ന് പറഞ്ഞു ഫരി ഓടി വന്ന് കാറിൽ കയറി.

 

“അമ്മേ.. ഞാൻ ഒന്നും ചെയ്തിട്ടില്ല അമ്മേ.. ഞാൻ ചേച്ചിയെ തള്ളിയിട്ടിട്ടില്ല അമ്മേ.. ചേച്ചി തനിയെ വീണതാ. എന്നെ വഴക്ക് പറയല്ലേ അമ്മേ..”

 

എന്ന് പറഞ്ഞു ആതു കരയുന്നത് പുറത്തേക്ക് കേൾക്കാം.

 

ഞാൻ കാർ സ്പീഡിൽ പുറത്തേക്ക് എടുത്തു. അടുത്തുള്ള ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ലക്ഷ്യം വെച്ച് ഓടിച്ചു. എന്നാൽ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *